ജൂലൈ 02, 2011

തിങ്കള്‍ മുതല്‍ വെള്ളിവരെ സൗദി സമയം രാത്രി ഒരു മണിക്ക്


എന്റെ സഹമുറിയന്‍ മാരുടെ ജോലി കഴിഞ്ഞുള്ള വരവ് രാത്രി പന്ത്രണ്ടു മണിക്ക് ഞാനാണ് താമസ സ്ഥലത്ത് ആദ്യം ചേക്കേറുന്നത് അതുകൊണ്ട് കുബ്ബൂസ് മുക്കിയടിക്കാനുള്ള കലക്കിക്കുത്തു കഷായം ഉണ്ടാക്കാനുള്ള ചുമതല എനിക്കാണ് അതിന്റെ മുറുമുറുപ്പ് എനിക്കില്ലാതില്ല . എന്ത് ചെയ്യാന്‍ പ്രവാസിപ്പട്ടം കിട്ടിപ്പോയില്ലേ എല്ലാം അനുഭവിക്കുക തന്നെ .
കിടപ്പുമുറിയില്‍ വച്ച് തന്നെയാണല്ലോ പ്രവാസികള്‍ ടി വി കാണുന്നത് അതുകൊണ്ട് ഒരു ഗുണം കൂടുതല്‍ ഉണ്ട്. കിടന്നുകൊണ്ട് തന്നെ ആസ്വദിച്ചു കാണാന്‍ കഴിയുമെന്നുള്ള ഗുണം . ഞങ്ങള്‍ അഞ്ചുപേരുടെയും കുബ്ബൂസിനു മേലുള്ള മല്‍പിടുത്തം കഴിഞ്ഞാല്‍ പിന്നെ പ്രധാന ഹോബി ടി വി കാണലാണ് . അപ്പോഴേക്കും സമയം പന്ത്രണ്ടര അടിക്കും . പിന്നെ ഓരോരുത്തരും റിമോട്ട് കൈക്കലാക്കാനുള്ള തത്രപ്പാടാണ് . പറഞ്ഞു വരുന്നത് അതൊന്നുമല്ല .
കുറ്റകൃത്യങ്ങളുടെ വ്യവാഹര കെട്ടുകള്‍ അഴിച്ചു കാണിക്കാനുള്ള സമയം അതാണ്‌ തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി ഒരുമണിക്ക് . നല്ലൊരു ഉറക്കം ശരിയാകണമെങ്കില്‍ ഈ പ്രോഗ്രാം തീര്‍ച്ചയായും കാണണം . സഹ മുറിയന്മാര്‍ വളരെ ആവേശ പൂര്‍വ്വം കാണുന്ന ഒരേയൊരു പരിപാടി ഇത് തന്നെ എന്ന് തീര്‍ത്ത്‌ പറയാം . എന്തുകൊണ്ടാണ് മസാല സിനിമകളോടുള്ള അതെ താല്പര്യം എന്റെ സഹമുറിയന്മാര്‍ക്കു ഈ കുറ്റകൃത്യങ്ങളുടെ ഭാണ്ഡം അഴിക്കുന്ന ഈ പ്രോഗ്രാം കാണുമ്പോള്‍ ഉണ്ടാവുന്നത് എന്ന് എനിക്ക് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല . ന്യൂസ്‌ കളും സാമൂഹ്യ പ്രാധാന്യമുള്ള ചര്‍ച്ചകളും കാണാന്‍ ഒരു താല്പര്യവുമില്ലാത്ത ആളുകള്‍ ഇത്തരം പരിപാടികളുടെ സ്ഥിരം പ്രേക്ഷകരാണ് . മനുഷ്യന്റെ ഉള്ളിലുള്ള അന്യന്റെ കുറ്റവും കുറവും കാണാനും ആസ്വദിക്കാനുമുള്ള ആഗ്രഹത്തെയാണോ ചാനലുകള്‍ ഇവിടെ മുതലെടുക്കുന്നത് എന്ന് നാം ന്യായമായും ചിന്തിക്കേണ്ടി ഇരിക്കുന്നു . മനുഷ്യന്റെ വൈയ്കാരിക ചിന്താ തലങ്ങളിലേക്ക് എളുപ്പം കടന്നു ചെന്ന് ഇക്കിളി പ്പെടുത്താനും ഇത്തരം പരിപാടികള്‍ക്ക് കഴിയുന്നു . അല്ലെങ്കിലും എല്ലാ ന്യൂസ്‌കളിലും കാണിക്കുന്ന കുറ്റങ്ങളുടെ വാര്‍ത്തകള്‍ സമാഹരിച്ചു ഇങ്ങനെ ഒരു പ്രോഗ്രാം ഉണ്ടാക്കി അവതാരകന്റെ വക കുറച്ചു സാഹിത്യവും ചേര്‍ത്തു നല്ല ഒന്നാംതരം ചരക്കാക്കി വിളമ്പുന്നത് വാരിവിഴുങ്ങി തൃപ്തി അടയുന്നു നാം .
ചില ദിവസങ്ങളില്‍ കൊലപാതകം പീഡനം പോലുള്ള വാര്‍ത്തകള്‍ ഇല്ലെങ്കില്‍ എന്റെ സഹമുറിയന്‍ മാരുടെ കമന്റ് ഇങ്ങിനെ ഇന്നത്തെ കുറ്റ പത്രം തീരെ പോര . നല്ല വാര്‍ത്തകള്‍ ഒന്നുമില്ല . മനുഷ്യനെ കുറ്റം കാണാന്‍ പ്രോത്സാഹിപ്പിക്കുന്ന ഇത്തരം പരിപാടികള്‍ സമൂഹ നാശത്തിനു തന്നെയാണ് എന്ന് വിലയിരുത്തുന്നതില്‍ തെറ്റ് ഉണ്ടോ ? നമ്മുടെ നാട്ടില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന അശുഭകരമായ സംഭവങ്ങള്‍ക്ക് കാതോര്‍ക്കുമ്പോള്‍ ഇതാണ് തോന്നുന്നത് മനുഷ്യരെ കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നില്ലേ ഇത്തരം പ്രോഗ്രാമുകള്‍ എന്ന് .....

8 അഭിപ്രായങ്ങൾ:

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എഫ് ഐ ആര്‍ , തിങ്കള്‍ മുതല്‍ വെള്ളിവരെ ,നിങ്ങളുടെ സ്വന്തം ഏഷ്യനെറ്റില്‍, ആഘോഷിക്കു ഓരോ നിമിഷവും

കൊമ്പന്‍ പറഞ്ഞു...

ഈ പ്രോഗ്രാമുകള്‍ ഒരിക്കലും സമൂഹത്തിനു ഗുണം ചെയ്യില്ല

Jefu Jailaf പറഞ്ഞു...

അക്രമ വാസന ഉള്ളവർക്കു ഹോൾസെയിൽ ആയി ആശയങ്ങൾ നല്കുന്നു ഇത്തരം പരിപാടികൾ. പലപ്പോഴും വിഷ്വൽ അടക്കമാണു പീഠനങ്ങൾ കാണിക്കുന്നതും..

ANSAR NILMBUR പറഞ്ഞു...

യോജിക്കാണ്ടിരിക്കാന്‍ വയ്യ....എന്തെങ്കിലും വകുപ്പുണ്ടെല്‍ വിയോജിച്ചിരുന്നു....കൊള്ളാം ബായി....ശേ ജീ....

പാറക്കണ്ടി പറഞ്ഞു...

ഷാജു , കൊമ്പന്‍, ജെഫു , അന്സാര്‍ജി , ബൂലോകത്തെ തുടക്കകാരന് കിട്ടുന്ന നിങ്ങളുടെ പ്രോത്സാഹനത്തിനു നന്ദി ..

Mohammed Kutty.N പറഞ്ഞു...

'ആരാന്‍റെ അമ്മക്ക് ഭ്രാന്ത് പിടിച്ചാല്‍ കാണാന്‍ നല്ല രസം 'എന്ന നാടന്‍ ചൊല്ലിനും അര്‍ത്ഥതലങ്ങള്‍ ....
മറ്റൊരു കാര്യം വിനയപൂര്‍വ്വം ചോദിക്കട്ടെ ?പ്രബോധനം ,മലര്‍വാടി .ആരാമം ...എന്‍റെ ബ്ലോഗിലും ചേര്‍ക്കണമെന്നുണ്ട്.എന്താണ് വഴി ?

MT Manaf പറഞ്ഞു...

അതെ, കുറ്റകൃത്യ ങ്ങള്‍ക്കൊരു വഴികാട്ടി!

ബക്‌ഷ് എടയൂര്‍ പറഞ്ഞു...

വിശ്വസിച്ചാലും ഇല്ലെങ്കിലും,എഫ്.ഐ.ആര്‍,കുറ്റക്ര്ത്യങ്ങള്‍.....തുട്ങ്ങിയ ടിവി പരിപാടികള്‍ ഗുണത്തേക്കാളേറെ ദോശം ചെയ്യുന്നു...