ജൂലൈ 09, 2011

ചെകുത്താന്‍ സ്വന്തമാക്കുന്ന നാട്കേരളത്തില്‍   ഇന്ന്    പ്രായ ബേദമില്ലാത്ത    പീഡന കാലം.     അത്   മാത്രമല്ല   പീഡനത്തെ   തുടര്‍ന്ന്   കൊലപാതകവും    സംഭവിക്കുന്ന   നടുക്കുന്ന   വാര്‍ത്തകള്‍   കേട്ട്   നാട്   വിറുങ്ങലിച്ചു   നില്‍ക്കുമ്പോള്‍    നമ്മുടെ   നാടിനു   എന്ത്  പറ്റിയെന്നു  വേവലാതി പ്പെടുന്നവരാണ്   ഇന്ന്   കേരളീയര്‍ .   പീഡന കേരളത്തിന്റെ ലജ്ജിപ്പിക്കുന്ന കണക്കുകള്‍ കാണുക .
ആറുമാസം   പ്രായമുള്ള   കുട്ടികളെ   പോലും  ഉപയോഗിക്കാന്‍   മനുഷ്യന്‍   എന്ന്   നാം  വിളിക്കുന്ന   മൃഗമാല്ലാത്തവര്‍    മൃഗങ്ങളോട്  പോലും  ഉപമിക്കാന്‍   കഴിയാത്തവര്‍  .

കുഞ്ഞുങ്ങള്‍    ഇന്ന്   ഓരോ  രക്ഷിതാകളുടെയും   പേടിസ്വപ്നമായി  മാറിക്കൊണ്ടിരിക്കുന്നു  . ഏതു  നിമിഷമാണ് നമ്മുടെ   മക്കള്‍    ആക്രമിക്കപ്പെടുക   എന്ന   ചിന്തയുമായി    നെഞ്ചില്‍  നേരിപ്പോടുക കളുമായി    ജീവിക്കുന്ന വരാണ്  ഇന്ന്   കേരളീയര്‍ .  കടയില്‍   അയക്കുമ്പോള്‍   സ്കൂളില്‍  അയക്കുമ്പോള്‍   ആഘോഷങ്ങളില്‍   പങ്കെടുക്കുമ്പോള്‍  എന്ന്   വേണ്ട   സ്വന്തം   വീട്ടില്‍  പോലും നമ്മുടെ  മക്കള്‍   സുരക്ഷിതരല്ല       എന്ന്   ഓരോ  വാര്‍ത്തകളും നമ്മെ    തര്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു  .    സാമൂഹ്യ മായും   സാംസ്കാരികമായും   ഏറെ  മുന്നില്‍   എന്ന്  നാം   വീമ്പിളക്കിയ   കേരളത്തിന്റെ   ഇന്നത്തെ   അവസ്ഥ   അത്യന്തം  വേദനാ  ജനകം  തന്നെ .  പതിമൂന്നു കാരന്‍  അഞ്ചു  വയസുള്ള   പൈതലിനെ   ബലാല്‍  സംഗം  ചെയ്തു   കൊന്നു  എന്ന   നടുക്കുന്ന   വാര്‍ത്തയുടെ    ചൂടാറും  മുന്നേ     വീണ്ടും   കേള്‍ക്കുകയാണ്  . പത്തു വയസുകാരന്‍    നാലര  വയസുകാരിയെ    വെള്ളത്തില്‍   തള്ളിയിട്ടു   കൊന്നു  എന്ന   വാര്‍ത്തയും  ഞെട്ടിക്കുന്നത്   തന്നെ .  ലൈഗികമായി   കുട്ടിയെ   ഉപദ്രവിക്കുംബോളാണ്    ഈ   സംഭവവും   ഉണ്ടായത്  എന്ന്  പോലീസ്  പറയുന്നു . 

കുടുംബങ്ങളുടെ   കുത്തഴിഞ്ഞ   ജീവിതം   തന്നയാണ്   കുഞ്ഞുങ്ങളെ   സാമൂഹ്യ  വിരുദ്ധരും    കൊലപാതകികളും   ആക്കുന്നത്   എന്ന്    ഈ   സംഭവങ്ങള്‍   സാകഷ്യ പ്പെടുത്തുന്നു . 
(വീട്ടില്‍ പിതാവ് നീലച്ചിത്രം കാണുക പതിവായിരുന്നെന്നും ഇത് പലപ്പോഴും കാണാന്‍ ഇടവന്നിട്ടുള്ളതാണ് പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ പ്രേരണയായതെന്നും ബാലന്‍ പൊലീസിന് മൊഴി നല്‍കി.)  കുട്ടിയുടെ   മൊഴി  രക്ഷിതാക്കളിലേക്ക്   തന്നയാണ്  വിരല്‍  ചൂണ്ടുന്നത്   അസാന്മാര്‍ഗിക   പ്രവര്‍ത്തനങ്ങളില്‍    ഏര്‍പെടുന്ന   മിക്കവാറും   കുട്ടികള്‍ക്കും   ഇത്തരം   മൊഴികള്‍  തന്നെയാണ്   പറയാനുണ്ടാവുക  .

ലഹരി  എല്ലാ  തിന്മകളുടെയും   മാതാവ്  അതുതന്നെയാണ്   ഇന്ന്  കേരളത്തിന്റെ  ശാപവും . മദ്യ ചഷകങ്ങളില്‍   മുങ്ങിച്ചത്തുകൊണ്ടിരിക്കുകയാണ്  ഇന്ന്  സാംസ്കാരിക  കേരളം   അതായത്   ദൈവത്തിന്റെ  സ്വന്തം  നാട്   എന്ന്   പറയുന്ന എന്റെ  നാട്   ഇന്ന്   ചെകുത്താന്‍   സ്വന്തമാക്കി  ക്കൊണ്ടിരിക്കുന്ന  ദയനീയ  കാഴ്ചകളാണ്   കാണേണ്ടി  വരുന്നത് .    ലഹരി ഉപയോഗിക്കുന്നവരുടെ    എണ്ണം   ദിനം  പ്രതി   കൂടിവരുന്ന   നമ്മുടെ   നാടിനെ   എങ്ങനെ  ഈ  ദുരന്തത്തില്‍   നിന്നും     രക്ഷിക്കും  എന്ന്   നാം  മനസ്സാക്ഷി മരവിച്ചിട്ടില്ലാത്തവര്‍    ചിന്തിക്കേണ്ട  സമയം  അതിക്രമിച്ചിരിക്കുന്നു .  വാര്‍ത്ത ഇവിടെ വായിക്കാം

9 അഭിപ്രായങ്ങൾ:

നൂറുദീന്‍ പി കെ. പറഞ്ഞു...

കേരളത്തില്‍ നടക്കുന്ന നീചമായ ഇത്തരം കൃത്യങ്ങളില്‍ നിന്നും മോചനം കിട്ടുമോ....ദൈവത്തിന്‍റെ സ്വന്തം നാട് എന്ന് ഇനി വിളിക്കാന്‍ പറ്റുമോ... കേരളം ഒരു നല്ല നാടായി നമുക്ക്‌ തിരിച്ചു തരാന്‍ നമുക്ക്‌ പ്രാര്‍ത്ഥിക്കാം...

ANSAR ALI പറഞ്ഞു...

മാതാപിതാക്കള്‍ ആണ് കുഞ്ഞിനെ അധര്‍മിയാക്കി മാറ്റുന്നത് എന്ന നബി വചനം ഓര്മ വരുന്നു.ഒരു കുട്ടിയെ കണ്ടാല്‍ അറിയാം അവന്‍റെ വീട്ടിലെയും മാതാപിതാക്കളുടെയും സംസ്കാരം....ഇങ്ങനെ പോയാല്‍ ചെകുത്താന്‍ എവിടെയും കേറി നിരങ്ങും എന്നു തോന്നുന്നു...ആശംസകള്‍.....അക്ഷര പിശാചിനെ ഓടിക്കുകുമല്ലോ ..പരമാവധി.....

കൊമ്പന്‍ പറഞ്ഞു...

ഒരു പരിധി വരെ വളര്‍ത്തു ദോഷം തന്നെ ആവും അല്ലെ കാരണം

Jefu Jailaf പറഞ്ഞു...

ബാലപാഠം ആദ്യം അഭ്യസിക്കുന്നത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെ.. ആദ്യത്തെ സ്വഭാവം adopted child എന്നാ രീതിയില്‍ ഉണ്ടാകുന്നതാണ്. അടുത്ത് ഇടപഴകുന്നവരില്‍ നിന്നും പ്രത്യേകിച്ചും വീട്ടിലുല്ലവരില് നിന്നും.. ചിന്തനീയമ് ഈ പോസ്റ്റ്‌.. ആശംസകള്‍..

അജ്ഞാതന്‍ പറഞ്ഞു...

Rathi nirvedathile pazhaya nayakan , Thante makkalkku appa engane abhinayichu ennu makkalkku senema vechu kanichu kodukkumbol

പാറക്കണ്ടി പറഞ്ഞു...

എന്നാല്‍ ലൈംഗിക സ്വാതന്ത്ര്യം ഇല്ലാത്തത് കൊണ്ടാണ് ഇവിടെ ഇങ്ങനെ പീഡനങ്ങള്‍ നടക്കുന്നത് എന്ന് ചില ഉദാര മനസ്കര്‍ പറഞ്ഞു നടക്കുന്നു . ഞാന്‍ ചോദിക്കുന്നത് പത്തു വയസുള്ള കൊച്ചുങ്ങള്‍ക്ക്‌ ലൈഗിക ലൈംഗിക സ്വാതന്ത്ര്യം കിട്ടാത്തതിനാല്‍ ആണോ അവര്‍ ഈ അപകടങ്ങളില്‍ ചെന്ന് വീഴുന്നത് എന്നാണു സ്വന്തം മക്കളെ പോലും ഉപയോഗിക്കുന്ന പിതാക്കന്മാരുള്ള നമ്മുടെ നാട്ടില്‍ ഇനിയും ലൈംഗിക തക്ക് സ്വാതന്ത്ര്യം വേണം എന്ന് പറയുന്നവര്‍ എന്താണ് നമ്മളെ പഠിപ്പിക്കുന്നത് ? മൃഗങ്ങളെക്കാള്‍ അധപ്പതിക്കണം എന്നോ ?

CT ISMAIL WANDOOR പറഞ്ഞു...

ഈ നരാധമാന്മാരുടെ നാട്ടില്‍ ജീവിക്കേണ്ടി വന്നതില്‍ കേരളത്തിലെ ജന്തു ജാലങ്ങള്‍ പോലും ലജ്ജിക്കുന്നുണ്ടാവും. കഷ്ടം..നമ്മുടെ നാടിനീ ഗതി വന്നല്ലോ..

mohammedkutty irimbiliyam പറഞ്ഞു...

ഇതു നഗ്നരുടെ കുളിമുറി
ഇവിടെ ചുമരുകളരുതെന്നു
കാമത്തിന്‍റെ 'കാവല്‍ക്കാര്‍'!!
നമ്മുടെ ടി .വി .യും സിനിമകളുമെല്ലാം അധാര്‍മ്മികതയുടെ വിഷബീജങ്ങള്‍ ഉത്പാദിപ്പിക്കുന്നതില്‍ മുഖ്യ പങ്കു വഹിക്കുന്നു...

അജ്ഞാതന്‍ പറഞ്ഞു...

ഇന്ന് മഴ.
ഇന്നലെ പാതിരാവില്‍ തുടങ്ങിയ മഴ
മരുഭൂമി ഇല്ലാതാക്കാന്‍ തുടങ്ങി.
മഴ പെയ്യട്ടെ.
വേനലിനെ ഇഷ്ടപ്പെടുന്നവരോട്
ഒരു വാക്ക്.
മഴ, മഴ മാത്രമാണ് വേനലിനെ
നിര്‍മ്മിച്ചത്.
തുള്ളികള്‍ മാറ്റി വച്ച്
അഴുകാതെ, തുളുമ്പാതെ . . .