ഓഗസ്റ്റ് 12, 2011

വിശപ്പ്‌



ദാരിദ്ര്യം                       

എല്ലാം നല്കിയവ നുമുണ്ടത്രേ  ദാരിദ്ര്യം 
ഞങ്ങളവന്റെ  ദാരിദ്ര്യമകറ്റാന്‍  
ഒരുപായവും   കണ്ടെത്തി 
ചില്ലിത്തുട്ടിനും  വിലപിടിച്ച  ലോഹങ്ങള്‍ക്കും  മീതെ
അവനെ ഞങ്ങളടയിരുത്തി.






വിശപ്പ്‌
വിശപ്പ്  സഹിക്ക വയ്യാതെ  മണ്‍കലം
അടുപ്പില്‍  കയറിയിരുന്നു  വെറുതെ  തിളച്ചു
എന്നിട്ടും   കലം  വറ്റിപ്പോകാത്ത  വാര്‍ത്ത
ജനം അത്ഭുതത്തോടെയാണ്  വായിച്ചു  തീര്‍ത്തത്
കലം നിറയെ  കണ്ണീരായിരുന്നു  എന്ന
വാര്‍ത്തമാത്രം ആരും  വായിച്ചില്ല.





4 അഭിപ്രായങ്ങൾ:

ജാബിര്‍ മലബാരി പറഞ്ഞു...

ജീവിതത്തിന്റെ രണ്ടു വശങ്ങൾ :)

Mohammed Kutty.N പറഞ്ഞു...

കവിത തുളുമ്പുന്ന വരികള്‍ ...രണ്ടു കവിതയും ആവര്‍ത്തിച്ചു വായിച്ചു.പണപ്പുളപ്പില്‍ തളച്ചിട്ട 'എല്ലാം നല്കിയവന്റെ ചിത്രം' ഹൃദയസ്പൃര്‍ക്കായി.
കണ്ണീരിന്‍റെ 'വര്‍ത്തമാന'ങ്ങല്‍ക്കിപ്പോള്‍ വാര്‍ത്താ പ്രാധാന്യമില്ല!!
അഭിനന്ദനങ്ങള്‍ ....!

ഷാജു അത്താണിക്കല്‍ പറഞ്ഞു...

വളരെ നല്ല എഴുത്ത്
അര്‍ത്ഥം തുളുമ്പുന്ന വരികളും

ആശംസകള്‍

Unknown പറഞ്ഞു...

ദൈവങ്ങളും മനുഷ്യരും...

ദൈവത്തിനു വേണ്ടി കാണിക്ക വെക്കുന്ന മനുഷ്യന്‍ വിശക്കുന്ന വയറുമായി ഒട്ടി തന്റെ അരികില്‍ നില്‍ക്കുന്ന യഥാര്‍ത്ഥ ദൈവത്തെ ഊട്ടാന്‍ മറക്കുന്നു....