ഓഗസ്റ്റ് 23, 2011

സ്വാതന്ത്ര്യം

 സ്വാതന്ത്ര്യം

താഴ്‌വരയിലെ  
കൂട്ടക്കുഴിമാടങ്ങള്‍ക്ക്  
മുകളിലായിരുന്നു 
സ്വാതന്ത്ര്യം
 
കൊന്നു
കുഴിച്ചു
മൂടാനുള്ള 
സ്വാതന്ത്ര്യം 


            മനുഷ്യാവകാശം   

         തോക്കില്‍  നിറച്ചതും 
         കാഞ്ചി വലിച്ചപ്പോള്‍  
         ചീറിപ്പാഞ്ഞു  
         നെഞ്ച്  തുളച്ചതും 
     മനുഷ്യാവകാശം  പുരട്ടിയ  
      ഉണ്ടകള്‍  തന്നെ .
         എന്നിട്ടും  പറയുന്നു 
                                                               മനുഷ്യാവകാശ 
                                                               ലംഘനമെന്ന് .8 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

മനുഷ്യാവകാശം നന്നായിരിക്കുന്നു.. ഉന്നമില്ലാത്ത സൈനികരൊക്കെ ഇപ്പോള്‍ തലയ്ക്കു നേരെ പിടിച്ച ഉന്നം പഠിക്കുന്നത്. അതുകൊണ്ടല്ലേ താഴ്വരകളില്‍ ആരും അറിയാത്ത കുഴിമാടങ്ങള്‍ ഉണ്ടായി പോയത്..

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു...

ശക്തമായ നിരീക്ഷണങ്ങളാണല്ലോ ..... കുറച്ചു വരികളില്‍ എന്തെല്ലാം പറഞ്ഞു വെക്കുന്നു ... അഭിനന്ദനങ്ങള്‍ ..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇതിനൊക്കെ എന്ന് ഒരു അറുതി വരും?

മജീദ് അല്ലൂര്‍ പറഞ്ഞു...

സ്വാതന്ത്ര്യവും മനുഷ്യവകാശവുമെല്ലാം സവര്‍ണ, വരേണ്യ വര്‍ഗങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്,
നല്ല വരികള്‍ .. ആശംസകള്‍ ..

കൊമ്പന്‍ പറഞ്ഞു...

നമുക്ക് മാറ്റി വെക്കാം വറ്റരായ കണ്ണ് നീരില്‍ രണ്ടു തുള്ളി

ANSAR ALI പറഞ്ഞു...

അല്ലാഹ്...ഈ സ്വാതന്ത്ര്യവും മനുഷ്യാവകാശവും എന്തൊരു സുന്ദര വാക്കുകള്‍.....

mohammedkutty irimbiliyam പറഞ്ഞു...

രണ്ടു ദിവസമായി Computer തുറന്നിട്ട്.വരാന്‍ വൈകിയല്ലേ?
വര്‍ത്തമാനകാല ദുരന്തങ്ങളിലേക്ക് നിശിതമായൊരു ചൂണ്ടുവിരല്‍....നാഥന്‍ അനുഗ്രഹിക്കട്ടെ!ഇനിയുമിനിയും എഴുതാന്‍ നാഥന്‍ തുണക്കട്ടെ!

ചെറുവാടി പറഞ്ഞു...

നന്നായിട്ടുണ്ട് . നല്ല വരികള്‍ .
ആശംസകള്‍