ഓഗസ്റ്റ് 14, 2011

പ്രകടന പത്രിക


രാജാവില്ലാത്ത  കൊട്ടാരം 
കാര്യസ്ഥന്‍  മന്ത്രിയുടെ  ശകുനം മുടക്കി
തോഴി  റാണിയെ  വഴിമുടക്കി
കിങ്കരന്മാര്‍  അന്തപ്പുരത്തില്‍   പള്ളിയുറങ്ങി
വിദൂഷകന്റെ  ചുണ്ടുകള്‍  താഴിട്ടുപൂട്ടി
ഖജനാവ്  വിശന്നു  നിലവിളിച്ചു
പ്രജകള്‍ കൊട്ടാരം  കയ്യടക്കി
അങ്ങനെ പിന്നീട്
കല്‍തുറുങ്ക് കൊട്ടാരമാക്കി . 













പ്രകടന പത്രിക
മുന്നണി ഭരണം  തുടങ്ങി
പ്രകടന പത്രിക  ഇറങ്ങി ഓടി
അഞ്ചു വര്ഷം 
ഒളിവില്‍ കഴിഞ്ഞ  പത്രിക
തിരിച്ചു  വന്നിട്ട്  നേതാക്കളോട് ചോദിച്ചു
ഓര്‍മ്മയുണ്ടോ  ഈ മുഖം ?
നേതാക്കളപ്പോള്‍   ആസനത്തില്‍ മുളച്ച 
ആലിന്  വെള്ളമൊഴിക്കുകയായിരുന്നു .

4 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

കലക്കിട്ടോ.. പ്രകടന പത്രിക വളരെ അധികം നന്നായി..

സ്വന്തം സുഹൃത്ത് പറഞ്ഞു...

നല്ല ചെറിയ "വലിയ" പോസ്റ്റുകള്‍...!
എല്ലാം ഒരാഴ്ചയോളം കൂട്ടിവെച്ച് പോസ്റ്റ് ചെയ്യുന്നത് നല്ലതായീരിക്കും..
പിന്നെ ജാലകവും malayalam-blogs.com ഇലുമൊക്കെ പബ്ലിഷ് ചെയ്തിട്ടുണ്ടാവുമല്ലൊ??

എല്ലാ ആശംസകളും..

Mohammed Kutty.N പറഞ്ഞു...

പാവം ഈ പൊതുജനമെന്ന കഴുതകള്‍ !!

majeed alloor പറഞ്ഞു...

നന്നായിട്ടുണ്ട്, ആശംസകള്‍ ..