സെപ്റ്റംബർ 10, 2011

ഓണം വിറ്റും കാണമുണ്ടു

മലനാട്ടുകാര്‍  ഓണം  വിറ്റും  കാണമുണ്ടു
ഓണം  വാങ്ങി കൂട്ടിയവര്‍ 
അടുത്ത  ഓണത്തിനു  മാറ്റിയെടുക്കേണ്ട 
ഗ്രഹോപകരങ്ങളാണ്  പകരം  നല്‍കിയത് .
എന്നിട്ടും  ഞാന്‍ 
പൊന്നു വില്‍ക്കുന്നിടം 
അക്ഷയത്രുതീയക്കെന്തുകാര്യമെന്നു   തിരക്കി  
എല്ലാവരും  അത് തന്നെ  പറഞ്ഞു  
വിപണിക്കുവേണ്ടി മുണ്ടു  മുറുക്കി  ഉടുക്കണമെന്ന്  
മുറുക്കാന്‍  മുണ്ടില്ലാത്തവരും  അങ്ങനെ  പറഞ്ഞാല്‍ 
ഞാനും  മുറുക്കാതിരിക്കുന്നതെങ്ങിനെ ?























10 അഭിപ്രായങ്ങൾ:

ANSAR NILMBUR പറഞ്ഞു...

മനുഷ്യരെ കൂടുതല്‍ ദരിദ്രരാക്കുകയും വിഭവങ്ങള്‍ നശിപ്പിക്കുന്നതിലേക്ക് കൊണ്ടെത്തിക്കുകയും ചെയ്യുന്ന ആഘോഷങ്ങള്‍ ശരിയായ ആഘോഷങ്ങള്‍ അല്ല....വെറും കോപ്രായങ്ങള്‍ മാത്രം

Jefu Jailaf പറഞ്ഞു...

ആഘോഷിക്കൂ ഓരോ നിമിഷവും...

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ജനം ഇപ്പോള്‍ ഗള്‍ഫ് കൊഴുപ്പിനാല്‍ അഘോഷ ഭ്രാന്തമാരായിരിക്കുന്നു

കൊമ്പന്‍ പറഞ്ഞു...

എന്തോ എന്തരോ ആഘോഷിക്കൂ

മുജീബ് കെ .പട്ടേൽ പറഞ്ഞു...

ചില ആഘോഷങ്ങള്‍ ധൂര്‍ത്തിന്റെ പര്യായമായി മാറിയിരിക്കുന്നു.

Vipin K Manatt (വേനൽപക്ഷി) പറഞ്ഞു...

ശരിക്കും ആഘോഷിക്കുന്നത് വിപണിയല്ലേ...

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

വിപണിക്ക് ജീവിതം മുഴുവന്‍ ആഘോഷം ആണ് ..

സ്വന്തം സുഹൃത്ത് പറഞ്ഞു...

VASTHAVAM.. VIPANI AAKHOSHIKKATTE ONAM..
MUNDILLATHAVAN ORU MURUKKANENKILUM MURUKKATTE :)

keraladasanunni പറഞ്ഞു...

എത്ര കോടി രൂപയ്ക്കുള്ള വ്യാപാരമാണ് ഉത്സവ കാലത്ത് നടക്കുന്നത്. കാണം വിറ്റിട്ട് ഓണം 
ഉണ്ണണം എന്നത് ഓണം വിറ്റിട്ട് കാണം ഉണ്ണണം
എന്നായതില്‍ അത്ഭുതപ്പെടാനില്ല.

മേഘമല്‍ഹാര്‍(സുധീര്‍) പറഞ്ഞു...

കലക്കി