സെപ്റ്റംബർ 15, 2011

കറവപ്പശു

അംബാനിമാര്‍  കറന്നെടുക്കുന്നത് 
വില്‍കാനായിരുന്നില്ല 
സ്വയം  കുടിച്ചു  തടിക്കാനായിരുന്നു 
കറവ  വറ്റിയ  അകടിലിനിയും 
ആഞ്ഞിടിക്കല്ലെന്നുപറഞ്ഞാല്‍  
ആരുകേള്‍ക്കാന്‍  
ഉടമയാണല്ലോ   കറവക്കാരന് കൂട്ട്
ആഞ്ഞു പിഴിഞ്ഞ്   ചോര വരുമ്പോഴും 
ഉടമ പറഞ്ഞത്രേ  
ഇച്ചിരി തവിടോ  പിണ്ണാക്കോ കൊടുത്തില്ലേലും 
ശറ പറാന്നാ   പാല് .




8 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

കുറിക്കു കൊള്ളുന്ന വാക്കുകൾ..

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

അംബാനിമാരെ ഞെട്ടിച്ചു കളഞ്ഞല്ലോ ,തുടരുക ,,

Mohammed Kutty.N പറഞ്ഞു...

ഈ 'ഊറ്റല്‍ 'ഏതു വരെ...?!!
ഇനിയും നല്ലകവിതകള്‍ പിറക്കട്ടെ.ആശംസകള്‍ !

ബിന്‍സൈന്‍ പറഞ്ഞു...

ആകുലതയില്‍ പങ്ക് ചേരുന്നു..........

ഷാജു അത്താണിക്കല്‍ പറഞ്ഞു...

എന്നാണാവൊ ഈ രാജ്യത്തെ മൊത്തം സ്വകാര്യ വല്‍ക്കരിക്കുനത്

മെഹദ്‌ മഖ്‌ബൂല്‍ പറഞ്ഞു...

രോഷം നീറുന്ന കവിത ..
നല്ല എഴുത്ത് .....

ഇവിടെ അക്ഷരങ്ങള്‍ അഗ്നിയാകുന്നു ..
ഭാവുകങ്ങള്‍

ഉമ്മു അമ്മാര്‍ പറഞ്ഞു...

അംബാനിമാര്‍ ബ്ലോഗു കാണാതെ നോക്കിക്കോ ... വരികള്‍ നന്നായിട്ടുണ്ട് ആശംസകള്‍

അഭിഷേക് പറഞ്ഞു...

വാക്കുകള്‍ അമ്പുകലകുമ്പോള്‍ ,ആശംസകള്‍