ജനുവരി 16, 2012

അവകാശം

ചോര  കൊതിച്ചവര്‍ക്കുവേണ്ടി  ചോര്‍ത്തിയെടുക്കാന്‍
നിന്ന് കൊടുത്തു.
കഴുമരത്തില്‍  തൂക്കിയിടാന്‍  
കൊതിച്ചവര്‍ക്ക്  
കഴുത്തു   നീട്ടികൊടുത്തു .
ഇനിയുമെന്തു  വേണമെന്ന്   ചോദിച്ചു 
മുട്ടിലിഴഞ്ഞവര്‍ക്ക്  മാത്രമാണത്രെ 
സ്വാതന്ത്ര്യം  . 
അവര്‍ക്കുമാത്രമാണത്രേ  അവകാശം  
അതിനാല്‍  തേയുന്നത്  വരെ  മുട്ടിലിഴയുകതന്നെ .  





പേര്

പേര്  തന്നെ  അവരുടെപേടി   
പേടി മാറ്റാന്‍  
വഴിയുണ്ട്. 
പേരുള്ളവരുടെ  
പെരിലെന്തെന്നു  
ചോര്‍ത്തി  നോക്കുക .
എന്നാല്‍  
പേരുള്ളവരുടെ  പേടി 
മാറ്റാന്‍  ആരുണ്ട്‌  ? 








6 അഭിപ്രായങ്ങൾ:

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ പറഞ്ഞു...

ഒരു പേരില്‍ എന്തൊക്കെ ഇരിക്കുന്നു അല്ലെ ? :)

Jefu Jailaf പറഞ്ഞു...

പേര് തന്നെ അവരുടെപേടി ....!!!! നശിക്കുന്നതു മറ്റുള്ളവരല്ലെ. ചോർത്തുന്നവർക്കെന്തു ചേതം..

viddiman പറഞ്ഞു...

ഇഷ്ട്ടപ്പെട്ടു

Mohammed Kutty.N പറഞ്ഞു...

വളരെക്കാലമായി ഇവിടെ ഒന്നു വന്നു പോയിട്ട്...
പുതിയ e-mail ചോര്‍ത്തല്‍ പശ്ചാത്തലത്തില്‍ എഴുതിയ വരികള്‍ അതിന്റെ നിസര്‍ഗ്ഗ സൗരഭ്യവും നിശിത ഭാവങ്ങളും കൊണ്ട് വളരെ മികവേറ്റുന്നു.
"മനുഷ്യാവകാശം" എന്ന താങ്കളുടെ കവിത ഈ ലക്കം 'പ്രബോധന'ത്തില്‍ വായിച്ചു.വളരെ സന്തോഷമുണ്ട്.അഭിനന്ദനങ്ങള്‍ !

Shukoor Ahamed പറഞ്ഞു...

അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .

Artof Wave പറഞ്ഞു...

nannayirikkunnu