ജൂൺ 28, 2012

തനിച്ചല്ല നീതനിച്ചല്ല നീ
ഓരോ ഇടനാഴികളും
പിന്നിടുമ്പോള്‍ നിഴലുകളുടെ ആരവം
കേള്‍ക്കുന്നവര്‍ അന്നങ്ങനെ  പറഞ്ഞിരുന്നു 
അതെ തനിച്ചല്ല ഞാന്‍
പിന്തിരിഞ്ഞു  നോക്കുമ്പോള്‍
എന്നെ പെടിപ്പിച്ചിരുന്ന നിഴലുകള്‍
എനിക്ക് ജയ് വിളിക്കുന്നു
അവരെ പറഞ്ഞിട്ട് കാര്യമില്ല
എന്റെ കിരീടവും ചെങ്കോലും

പടിയിറങ്ങുന്ന നേരം വരുംവരെ  
അവര്‍ കാത്തിരിക്കും   
എന്റെ കോലം കത്തിക്കാന്‍ .

4 അഭിപ്രായങ്ങൾ:

കുമ്മാട്ടി പറഞ്ഞു...

nannayitund

Jefu Jailaf പറഞ്ഞു...

a clear picture... well done..

അഷ്‌റഫ്‌ സല്‍വ പറഞ്ഞു...

നന്നായിട്ടുണ്ട്

Mohammed kutty Irimbiliyam പറഞ്ഞു...

അതെ തനിച്ചാവുന്നില്ല നമ്മള്‍ ,ഒരിക്കലും.നല്ല കവിതയ്ക്ക് അഭിനന്ദനങ്ങള്‍ !
________________
Thanks 4 ur message....