ജൂൺ 30, 2012

ചൂടുള്ള പ്രവാസങ്ങള്‍

ചൂടുള്ള പ്രവാസങ്ങള്‍ കുഞ്ഞായിരിക്കുമ്പോള്‍
വെയില്  കൊള്ളാന്‍ പോയ
എന്നെ ഉമ്മ   ശകാരിച്ചു  
പ്രവാസിയാവാന്‍  പോയ എന്നെ   
ഉമ്മ  ശകാരിച്ചില്ല     
പക്ഷെ  പ്രവാസത്തിന്റെ  വെയിലിനു  
എത്ര  ചൂടുണ്ടെന്നു 
എന്റെ  ഉമ്മാക്ക്  അറിയില്ലായിരുന്നുവല്ലോ

4 അഭിപ്രായങ്ങൾ:

Mohammed kutty Irimbiliyam പറഞ്ഞു...

ജീവിതത്തിന്റെ ചെത്തവും ചൂരും ചൂടുമുള്ള കവിത.
ഈ കുഞ്ഞു കവിതകള്‍ കാണുമ്പോള്‍ അസൂയ തോന്നുന്നു ട്ടോ!

പ്രഭന്‍ ക്യഷ്ണന്‍ പറഞ്ഞു...

...ഇപ്പോള്‍, നമ്മളാരെയും ശകാരിച്ചിട്ടുകാര്യമില്ല നമ്മുടെ വിധിയെയല്ലാതെ..!!

കുഞ്ഞുകവിതയ്ക്ക് ആശംസകള്‍..!!
സസ്നേഹം ..പുലരി

Shams P പറഞ്ഞു...

കുഞ്ഞായിരുന്നപ്പോള്‍ ശകാരിച്ചാല്‍ അനുസരിക്കാനുള്ള ഒരു മനസ്സുണ്ടായിരുന്നു...

ഇന്ന് ശകാരിച്ചത് കൊണ്ട് കാര്യമില്ല, അനുസരണം ഇല്ലാത്തവനാ എന്ന് ഉമ്മാക്കറിയാം..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഹൊ
വളരെ വലി അർത്ഥമുള്ള വരികൾ