അധികാരം സിംഹാസനത്തിലിരുന്നു മീശപിരിച്ചു
ഈഡിസ് കൊതുക് സിംഹാസനത്തിനു പിന്നില്‍ മുട്ടയിട്ടു
അങ്ങനെയാണ് അധികാരത്തിനു ചിക്കന്‍ ഗുനിയ വന്നതും
അണ്ണാ ഹസാരെയേ അറസ്റ്റു ചെയ്യേണ്ടി വന്നതും
പെരുച്ചാഴികള്‍
വാല്‍മാക്രികള്‍ പോക്കാചിതവളകളെ ഉപരോധിച്ചു
അങ്ങനെ കുളം സ്വതന്ത്രമായി
അപ്പോഴും പെരുച്ചാഴികള്‍ കുളം തുരക്കുന്നുണ്ടായിരുന്നു
നീര്‍ കോലികളുടെ അത്താഴം മുടങ്ങിയപ്പോള്‍
മാത്രമാണ് പെരുച്ചാഴിയെ പിടിക്കാന്‍
കെണി ഒരുങ്ങിയത് .