മുടിക്കുവേണ്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുടിക്കുവേണ്ടി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ജനുവരി 31, 2012

മുടിയുടെ നല്ല കാലം



മുടിയുടെ നല്ല    കാലം വന്നു 
കേശ ജലത്തിനും  വന്നു  നല്ല  കാലം  
ആഗോള  മുടിവാണിഭം  പൊടിപൊടിച്ചു
ആളുകള്‍  മുടിക്കുവേണ്ടി  ജീവിച്ചു
മുടിക്കുവേണ്ടി  പൊരുതി  
മുടിക്കുവേണ്ടി  മാത്രം  മരിച്ചു  .
അതിനിടയില്‍  ശ്വാസം കിട്ടാതെ
എന്തോ  ഒന്ന്  പിടഞ്ഞു  നിലവിളിച്ചു
അതാരും  കണ്ടില്ല .





 സ്വപ്നം 


പുരോഹിതന്‍  സ്വപനം  കണ്ടു 
അങ്ങനെ  വിശ്വാസികള്‍ക്ക്  
പുണ്ണ്യ മെടുക്കാന്‍  
പുണ്ണ്യ കേന്ദ്രവും   തുറന്നു .


അതിനു  ശേഷം    ഒരിക്കലും 
വിശ്വാസികള്‍ക്ക്   പുണ്ണ്യ മെടുക്കാന്‍  
ത്യാഗമൊന്നും  ചെയ്യേണ്ടി  വന്നിട്ടില്ല.