വിശപ്പ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിശപ്പ്‌ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഓഗസ്റ്റ് 12, 2011

വിശപ്പ്‌



ദാരിദ്ര്യം                       

എല്ലാം നല്കിയവ നുമുണ്ടത്രേ  ദാരിദ്ര്യം 
ഞങ്ങളവന്റെ  ദാരിദ്ര്യമകറ്റാന്‍  
ഒരുപായവും   കണ്ടെത്തി 
ചില്ലിത്തുട്ടിനും  വിലപിടിച്ച  ലോഹങ്ങള്‍ക്കും  മീതെ
അവനെ ഞങ്ങളടയിരുത്തി.






വിശപ്പ്‌
വിശപ്പ്  സഹിക്ക വയ്യാതെ  മണ്‍കലം
അടുപ്പില്‍  കയറിയിരുന്നു  വെറുതെ  തിളച്ചു
എന്നിട്ടും   കലം  വറ്റിപ്പോകാത്ത  വാര്‍ത്ത
ജനം അത്ഭുതത്തോടെയാണ്  വായിച്ചു  തീര്‍ത്തത്
കലം നിറയെ  കണ്ണീരായിരുന്നു  എന്ന
വാര്‍ത്തമാത്രം ആരും  വായിച്ചില്ല.