എന്റെ രാത്രിമഴകള്‍
ഒരു കുസൃതി കുട്ടിയാണല്ലോ എന്റെ മഴ
ഞാനവന്റെ ചങ്ങാതിയും
മണിച്ചെപ്പ് കിലുക്കിവരുന്ന മഴ
രാവിനു താളവും മേളവും ഈണവു മേകുമ്പോള്‍
എന്റെ ഉറക്കം കെടുത്തുന്നത്
എന്റെ പായക്കരികില്‍
ഓരോ തുള്ളിയും ഏറ്റുവാങ്ങാന്‍
ഉമ്മകൊണ്ടുവച്ച പാത്രങ്ങളായിരുന്നു
അപ്പോള്‍ എന്റെ ഉമ്മ
മഴയുടെ കുസൃതികള്‍ കണ്ടു
പേടിക്കുമായിരുന്നു
അന്ന്
അന്ന്
കണ്ണുനീരില്‍ കുതിര്‍ന്ന
ഉമ്മയുടെ മഴയോടൊപ്പം
എന്റെ ചങ്ങാതിയെ
എന്തിനെന്നറിയാതെ ഞാനും പേടിച്ചു
എന്റെ ചങ്ങാതിയെ
എന്തിനെന്നറിയാതെ ഞാനും പേടിച്ചു
രാത്രിമഴകള്‍ അന്നെന്റെ ഉമ്മയോടൊപ്പം
എന്നെയും പേടിപ്പിച്ചത്
എന്തിനാണെന്ന് ഇന്നെനിക്കറിയാം .
8 അഭിപ്രായങ്ങൾ:
എന്തിനെന്നറിയാതെ ഞാനും പേടിച്ചു രാത്രിമഴകള്‍ അന്നെന്റെ ഉമ്മയോടൊപ്പം എന്നെയും പേടിപ്പിച്ചത് എന്തിനാണെന്ന് ഇന്നെനിക്കറിയാം .
---------------------------
നല്ല കവിത ,,പഴയകാലത്തെ കര്‍ക്കിടക പന്ജത്തിലെക്ക് ,ആ പഴയ ഓര്‍മ്മകളിലേക്ക് ഞാനും മനസ്സുമായി സഞ്ചരിച്ചു .
മറവി എന്ന പൊട്ടിയ ഓടുകല്ക്കിടയിലൂടെ ഒരായിരം നല്ല ഓര്‍മകള്‍ മനസിലേക്ക് അടര്‍ന്നു വീണു
ഈ സീസണില്‍ ഞാന്‍ വയിക്കുന്ന എത്രാമത്തെ മഴ കവിതാണിതെന്ന് അടിയില്ല!! എന്നാലും ഈ മഴയ്ക്ക് കണ്ണീരിന്റെ ഗന്ധമുണ്ട്!!
കരയിപ്പിക്കുന്ന 'രാത്രിമഴകള്‍'ഓര്‍മ്മകളിലെ ഓരത്തൂടെ ഒഴുകിനടക്കും ജീവിതപ്പാച്ചിലിനിടയിലും,ഇതുപോലെ...അഭിനന്ദനങ്ങള്‍ !
മഴ അങ്ങനെ അതിന്റെ ഭാവങ്ങൾ പലതാണ്
ഒരു മഴ അനുഭവിച്ച പ്രതീതി.
മഴ കവിതകൾ അവസാനിക്കുന്നില്ല, ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങിയവന്റെ ദീനാരോദനം വായനക്കാർ അനുഭവിക്കുന്നില്ലയോ
എവിടെയോ മറഞ്ഞുപോയ എന്റെ ബാല്യകാല ഓർമകളിലേക്ക് ഞാനോന്ന് ഉറ്റുനോക്കി. കാവും കുളവും കാക്കപ്പൂങ്കൂട്ടവും തുമ്പിയും തുമ്പയുമുള്ള ആ കാലം.. ചീറിപ്പാഞ്ഞുള്ള മഴയുടെ വരവു കണ്ടാൽ താനെ വീടിന്റെ ഒരു മൂലയിലേക്ക് വലിയുമ്പോൾ അന്ന് എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന ആ ഭയം ഇപ്പോഴും എനിക്ക് കാണാം.. മഴക്കാലം ഒത്തിരി ഓർമകൾ എനിക്ക് നല്‍കിയിട്ടുണ്ട്.. അതൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ല.. പിന്നീടാവാം.. കവിത ഈഷ്ടമായി..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ