ജൂലൈ 07, 2012

എന്റെ രാത്രിമഴകള്‍



     എന്റെ രാത്രിമഴകള്‍  

ഒരു കുസൃതി  കുട്ടിയാണല്ലോ എന്റെ  മഴ
ഞാനവന്റെ  ചങ്ങാതിയും
മണിച്ചെപ്പ്‌  കിലുക്കിവരുന്ന   മഴ
രാവിനു  താളവും  മേളവും ഈണവു മേകുമ്പോള്‍ 
എന്റെ   ഉറക്കം കെടുത്തുന്നത് 
എന്റെ പായക്കരികില്‍ 
ഓരോ തുള്ളിയും  ഏറ്റുവാങ്ങാന്‍ 
ഉമ്മകൊണ്ടുവച്ച  പാത്രങ്ങളായിരുന്നു 
അപ്പോള്‍ എന്റെ   ഉമ്മ 
മഴയുടെ  കുസൃതികള്‍  കണ്ടു
പേടിക്കുമായിരുന്നു 
അന്ന് 
കണ്ണുനീരില്‍  കുതിര്‍ന്ന
ഉമ്മയുടെ  മഴയോടൊപ്പം
 എന്റെ ചങ്ങാതിയെ 
എന്തിനെന്നറിയാതെ ഞാനും പേടിച്ചു
രാത്രിമഴകള്‍  അന്നെന്റെ  ഉമ്മയോടൊപ്പം
എന്നെയും  പേടിപ്പിച്ചത്‌
എന്തിനാണെന്ന്  ഇന്നെനിക്കറിയാം .

8 അഭിപ്രായങ്ങൾ:

ഫൈസല്‍ ബാബു പറഞ്ഞു...

എന്തിനെന്നറിയാതെ ഞാനും പേടിച്ചു രാത്രിമഴകള്‍ അന്നെന്റെ ഉമ്മയോടൊപ്പം എന്നെയും പേടിപ്പിച്ചത്‌ എന്തിനാണെന്ന് ഇന്നെനിക്കറിയാം .
---------------------------
നല്ല കവിത ,,പഴയകാലത്തെ കര്‍ക്കിടക പന്ജത്തിലെക്ക് ,ആ പഴയ ഓര്‍മ്മകളിലേക്ക് ഞാനും മനസ്സുമായി സഞ്ചരിച്ചു .

KOYAS KODINHI പറഞ്ഞു...

മറവി എന്ന പൊട്ടിയ ഓടുകല്‍ക്കിടയിലൂടെ ഒരായിരം നല്ല ഓര്‍മകള്‍ മനസിലേക്ക് അടര്‍ന്നു വീണു

പടന്നക്കാരൻ പറഞ്ഞു...

ഈ സീസണില്‍ ഞാന്‍ വയിക്കുന്ന എത്രാമത്തെ മഴ കവിതാണിതെന്ന് അടിയില്ല!! എന്നാലും ഈ മഴയ്ക്ക് കണ്ണീരിന്റെ ഗന്ധമുണ്ട്!!

Mohammed Kutty.N പറഞ്ഞു...

കരയിപ്പിക്കുന്ന 'രാത്രിമഴകള്‍'ഓര്‍മ്മകളിലെ ഓരത്തൂടെ ഒഴുകിനടക്കും ജീവിതപ്പാച്ചിലിനിടയിലും,ഇതുപോലെ...അഭിനന്ദനങ്ങള്‍ !

ഷാജു അത്താണിക്കല്‍ പറഞ്ഞു...

മഴ അങ്ങനെ അതിന്റെ ഭാവങ്ങൾ പലതാണ്

Unknown പറഞ്ഞു...

ഒരു മഴ അനുഭവിച്ച പ്രതീതി.

Mohiyudheen MP പറഞ്ഞു...

മഴ കവിതകൾ അവസാനിക്കുന്നില്ല, ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങിയവന്റെ ദീനാരോദനം വായനക്കാർ അനുഭവിക്കുന്നില്ലയോ

Rashid Padikkal/റാഷിദ് പടിക്കൽ പറഞ്ഞു...

എവിടെയോ മറഞ്ഞുപോയ എന്റെ ബാല്യകാല ഓർമകളിലേക്ക് ഞാനോന്ന് ഉറ്റുനോക്കി. കാവും കുളവും കാക്കപ്പൂങ്കൂട്ടവും തുമ്പിയും തുമ്പയുമുള്ള ആ കാലം.. ചീറിപ്പാഞ്ഞുള്ള മഴയുടെ വരവു കണ്ടാൽ താനെ വീടിന്റെ ഒരു മൂലയിലേക്ക് വലിയുമ്പോൾ അന്ന് എന്റെ കണ്ണുകളിൽ നിറഞ്ഞു നിന്നിരുന്ന ആ ഭയം ഇപ്പോഴും എനിക്ക് കാണാം.. മഴക്കാലം ഒത്തിരി ഓർമകൾ എനിക്ക് നല്കിയിട്ടുണ്ട്.. അതൊന്നും ഇപ്പോൾ വിശദീകരിക്കുന്നില്ല.. പിന്നീടാവാം.. കവിത ഈഷ്ടമായി..