ജൂൺ 12, 2012
മേയ് 09, 2012
ഏപ്രിൽ 29, 2012
ചതുരം
കളങ്ങള്‍ വരഞ്ഞു
ചതുര പെട്ടികള്‍ തീര്‍ത്തു
ചുറ്റും
ഭിത്തികള്‍ ഉയര്‍ത്തി
കണ്ണിനും മനസ്സിനും
കാതിനും ഇനി
ചാടിക്കടക്കാന്‍ വഴിയേതുമില്ല ഇനി
ശാന്തമായൊന്നുറങ്ങട്ടെ.
എന്നിട്ടും
ശാന്തികിട്ടാത്ത
മസ്സിനെ ശാന്തമാക്കാന്‍
വേറെ വല്ല വഴിയുമുണ്ടോന്നു
ഗൂഗിളില്‍ തിരഞ്ഞു
അവിടെ
തെരുവ്
മനുഷ്യന്‍ ശന്തമായുറങ്ങുന്ന
ചിത്രം മാത്രം അയാള്‍ കണ്ടില്ല .
ഏപ്രിൽ 24, 2012
അശാന്തരുടെ കലഹം
പൈതലുറങ്ങും നേരവും
ഞാന്‍ നിനക്ക് തന്നു
ഒരിറ്റു വെളിച്ചം കെട്ടുപോയ രാത്രികളും
ഞാന്‍ നിനക്ക്തന്നു
ഇനിയെന്റെ വാക്കുകളും
നീ മുറിച്ചെടുത്തു കൊള്‍ക
ഇനിയെന്റെ ചുടു നിശ്വാസവും
നീര്‍ വറ്റിയ വിതുമ്പലും
നിന്റെ കാല്‍ക്കീഴിലിട്ടെരിച്ചു കൊള്‍ക
ഇനിയുമെന്റെ പറയാത്ത വാക്കുകള്‍
കഴുമരമേറ്റുക
ഒടുവില്‍ നീ എന്റെ നാവരിഞ്ഞു
നായ്ക്കള്‍ക്കെറിയുക
നിന്റെ തലമുറകള്‍
തെരുവിലെ പുഴുവായിടുമ്പോള്‍
നീ ഉന്മാദ ചിത്തനായ് രമിച്ചു കൊള്‍ക
തെരുവിനെ അശാന്തമാക്കി
ഹൃദയങ്ങള്‍ കലുഷമാക്കി ഒടുവില്‍
ഹൃദയങ്ങള്‍ കലുഷമാക്കി ഒടുവില്‍
നീ നേടിയതെന്ത് .
ജനുവരി 31, 2012
മുടിയുടെ നല്ല കാലം
മുടിയുടെ നല്ല കാലം വന്നു
കേശ ജലത്തിനും വന്നു നല്ല കാലം
ആഗോള മുടിവാണിഭം പൊടിപൊടിച്ചു
ആളുകള്‍ മുടിക്കുവേണ്ടി ജീവിച്ചു
മുടിക്കുവേണ്ടി പൊരുതി
മുടിക്കുവേണ്ടി മാത്രം മരിച്ചു .
അതിനിടയില്‍ ശ്വാസം കിട്ടാതെ
എന്തോ ഒന്ന് പിടഞ്ഞു നിലവിളിച്ചു
അതാരും കണ്ടില്ല .
സ്വപ്നം
പുരോഹിതന്‍ സ്വപനം കണ്ടു
അങ്ങനെ വിശ്വാസികള്‍ക്ക്
പുണ്ണ്യ മെടുക്കാന്‍
പുണ്ണ്യ കേന്ദ്രവും തുറന്നു .
അതിനു ശേഷം ഒരിക്കലും
വിശ്വാസികള്‍ക്ക് പുണ്ണ്യ മെടുക്കാന്‍
ത്യാഗമൊന്നും ചെയ്യേണ്ടി വന്നിട്ടില്ല.
ജനുവരി 22, 2012
പ്രളയം
സാക്ഷി കാലത്തോടൊപ്പം നിലവിളിച്ചു അപ്പോഴും അവര്‍ പറഞ്ഞു
ഇത് നിലവിളിയല്ല
താരാട്ടാണെന്ന് .
അങ്ങനെ കാലവും
സാക്ഷിയും മഹാ പ്രളയത്തില്‍
മുങ്ങിപ്പോയപ്പോള്‍
നിലവിളിയാണെന്ന്
തിരിച്ചറിയാന് ആരുമില്ലായിരുന്നു .
യൂദാസ് ഒറ്റിക്കൊടുത്തു മരവിച്ച
അയാളുടെ മനസ്സിനെ
മുപ്പതു വെള്ളിക്കാശ് ഇന്നും വെറുതെ വിട്ടില്ല .
അതിനാല്‍
ഇന്ന് രാത്രിയും ഒറ്റിയ വെള്ളിക്കാശിന്റെ
തണലില്‍
യൂദാസ് സുഖമായുറങ്ങി .
ജനുവരി 16, 2012
അവകാശം
ചോര കൊതിച്ചവര്‍ക്കുവേണ്ടി ചോര്‍ത്തിയെടുക്കാന്‍
നിന്ന് കൊടുത്തു.
കഴുമരത്തില്‍ തൂക്കിയിടാന്‍
കൊതിച്ചവര്‍ക്ക്
കഴുത്തു നീട്ടികൊടുത്തു .
ഇനിയുമെന്തു വേണമെന്ന് ചോദിച്ചു
മുട്ടിലിഴഞ്ഞവര്‍ക്ക് മാത്രമാണത്രെ
സ്വാതന്ത്ര്യം .
അവര്‍ക്കുമാത്രമാണത്രേ അവകാശം
അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .
പേര്
പേര് തന്നെ അവരുടെപേടി
പേടി മാറ്റാന്‍
വഴിയുണ്ട്.
പേരുള്ളവരുടെ
പെരിലെന്തെന്നു
ചോര്‍ത്തി നോക്കുക .
എന്നാല്‍
പേരുള്ളവരുടെ പേടി
മാറ്റാന്‍ ആരുണ്ട് ?
നിന്ന് കൊടുത്തു.
കഴുമരത്തില്‍ തൂക്കിയിടാന്‍
കൊതിച്ചവര്‍ക്ക്
കഴുത്തു നീട്ടികൊടുത്തു .
ഇനിയുമെന്തു വേണമെന്ന് ചോദിച്ചു
മുട്ടിലിഴഞ്ഞവര്‍ക്ക് മാത്രമാണത്രെ
സ്വാതന്ത്ര്യം .
അവര്‍ക്കുമാത്രമാണത്രേ അവകാശം
അതിനാല്‍ തേയുന്നത് വരെ മുട്ടിലിഴയുകതന്നെ .
പേര്
പേര് തന്നെ അവരുടെപേടി
പേടി മാറ്റാന്‍
വഴിയുണ്ട്. പേരുള്ളവരുടെ
പെരിലെന്തെന്നു
ചോര്‍ത്തി നോക്കുക .
എന്നാല്‍
പേരുള്ളവരുടെ പേടി
മാറ്റാന്‍ ആരുണ്ട് ?
ജനുവരി 07, 2012
ലൌ ജിഹാദും കേരള മാധ്യമങ്ങളുടെ ആഘോഷവും .
അന്ന്
ലൌ ജിഹാദികള്‍ കാമ്പസുകളില്‍
പ്രണയാമ്പുകളെയ്തു വീഴ്ത്തിയത് നേരില്‍ കണ്ടിരുന്നു
സഭകളും കരയോഗവും പരിവാരവും ലേഖകന്മാരും
ആ കാഴ്ച കണ്ടു ഞെട്ടി വിറച്ചു .
നടുക്കുന്ന റിപ്പോര്‍ട്ടുകള്‍ ചാര്‍ട്ടുകള്‍
ചാനലുകള്‍ ചര്‍ദ്ദിച്ചു കൂട്ടി
പിന്നീടത് ചര്‍ച്ച ചെയ്തുറപ്പിച്ചു
പത്രങ്ങള്‍ അക്ഷരങ്ങള്‍ക്ക് തീകൊടുത്തു .
വലിയൊരു നുണ ബോംബിനെ ആഘോഷമാക്കിയവര്‍
റിപ്പോര്‍ട്ടുകളും കണക്കു നിരത്തിയ ചാര്‍ട്ടുകളും
കൊണ്ട് ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തിയവര്‍
ഏതു മാളത്തിലാണ്.?
അവര്‍ക്ക് ഒരു ബാധ്യത ഇല്ലേ ?
തെറ്റും ശരിയും അന്വേഷിക്കാനുള്ള മാധ്യമ ധര്‍മം നശിപ്പിച്ചതിന്
കേരളത്തോട് മാപ്പ് പറയാന്‍ .
ലൌ ജിഹാദികള്‍ കാമ്പസുകളില്‍
പ്രണയാമ്പുകളെയ്തു വീഴ്ത്തിയത് നേരില്‍ കണ്ടിരുന്നു
സഭകളും കരയോഗവും പരിവാരവും ലേഖകന്മാരും
ആ കാഴ്ച കണ്ടു ഞെട്ടി വിറച്ചു .
നടുക്കുന്ന റിപ്പോര്‍ട്ടുകള്‍ ചാര്‍ട്ടുകള്‍
ചാനലുകള്‍ ചര്‍ദ്ദിച്ചു കൂട്ടി
പിന്നീടത് ചര്‍ച്ച ചെയ്തുറപ്പിച്ചു
പത്രങ്ങള്‍ അക്ഷരങ്ങള്‍ക്ക് തീകൊടുത്തു .
വലിയൊരു നുണ ബോംബിനെ ആഘോഷമാക്കിയവര്‍
റിപ്പോര്‍ട്ടുകളും കണക്കു നിരത്തിയ ചാര്‍ട്ടുകളും
കൊണ്ട് ഒരു സമുദായത്തെ മുള്‍മുനയില്‍ നിര്‍ത്തിയവര്‍
ഏതു മാളത്തിലാണ്.?
അവര്‍ക്ക് ഒരു ബാധ്യത ഇല്ലേ ?
തെറ്റും ശരിയും അന്വേഷിക്കാനുള്ള മാധ്യമ ധര്‍മം നശിപ്പിച്ചതിന്
കേരളത്തോട് മാപ്പ് പറയാന്‍ .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)






