ജൂലൈ 05, 2011
കള്ളപ്പണ ത്തിനു മീതെ സര്‍ക്കാരും പറക്കില്ല
കള്ളപ്പണം പോയിട്ട് നല്ലപണം പോലുമില്ലാത്ത കോടി കവിഞ്ഞ കോരന്മാരുടെ ഭാരതം . നമുക്കഭിമാനിക്കാവുന്ന ഒരേ ഒരു കാര്യം വിദേശ ബാങ്കുകളില്‍ നമ്മുടെ ഏമാന്‍ മാര്‍ക്ക് വന്‍ തോതില്‍ സമ്പാദ്യം ഉണ്ടെന്നുള്ളതാണ് . രാജ്യത്തിന്റെ പട്ടിണി ക്കിടയിലും അവര്‍ക്ക് സമ്പാദ്യ ശീലം ഉണ്ടായതിലും നമുക്കവരെ അഭിനന്ദി ക്കാതിരിക്കാന്‍ നിര്‍വാഹമില്ല . അതവിടെ നില്‍ക്കട്ടെ .
നമ്മെ ഭരിച്ചു സഹായിക്കാന്‍ കച്ച തലയില്‍ കെട്ടി ഇറങ്ങിത്തിരിച്ച വരുടെ നട്ടെല്ല് ഇവന്മാര്‍ക്ക് മുന്‍പില്‍ നായയുടെ വാലുപോലെ ആണെന്ന് .അസൂയാലുക്കള്‍ പറഞ്ഞാല്‍ . കസേരയുടെ കാലിളകാതെ സൂക്ഷിക്കേണ്ട പാടു വല്ലതും പറയുന്നവര്‍ക്ക് അറിയുമോ ?കോടതി സര്‍കാരിന്റെ അന്വേഷണത്തില്‍ ത്രുപ്തിയില്ലെന്നു തുറന്നു പറഞ്ഞു വിമര്‍ശിച്ചു കോടതിക്ക് കസേരയുടെ കുലുക്കത്തെ കുറിച്ച് വേവലാതി തീരെ ഇല്ല അതുകൊണ്ടല്ലേ സര്‍കാരിനെ കണ്ണില്‍ ചോരയില്ലാതെ ഇങ്ങനെ വിമര്‍ശിക്കുന്നത് .
ബല്യ ബല്യ എമാന്മാരില്‍ കോരന്മാര്‍ വോട്ടുകുത്തി വിട്ടവരും ഉള്ളത് കൊണ്ട് ഇലക്കും മുള്ളിനും കേടില്ലാതിരിക്കാന്‍ കേന്ദ്രം പെടാപാട് പെടുന്നത് കള്ളപ്പണത്തിനു മേലെ അടയിരിക്കുന്ന ഏമാന്‍ മാരുണ്ടോ അറിയുന്നു . കോരന്മാര്‍ക്കു വേണ്ടി നിയമം നിര്മിക്കുന്നവരുടെ നിയമ ലംഘനം കണ്ടില്ലെന്നു നടിച്ചാല്‍ എന്താണ് പ്രശ്നം ? അവര്‍ക്കും ജീവിക്കണ്ടേ ? ഇന്ത്യയിലുള്ള ബാങ്കിനെ ഒന്നും വിശ്വാസമില്ലാത്തു കൊണ്ടാണ് അവരൊക്കെ വിദേശ ബാങ്കുകളില്‍ സമ്പാദ്യം നിക്ഷേപിക്കുന്നത് അതൊരു തെറ്റാണോ ? കോരന്മാര്‍ വെറുതെ കള്ളപ്പണം എന്നൊക്കെ പറഞ്ഞു ഇവരെ ബുദ്ധി മുട്ടിക്കുന്നു . അവര്‍ നമ്മുടെ നാടിനെ സേവിച്ചതിന്റെ കൂലി വെറുതെ നികുതി കൊടുത്തു പാപരാവാതിരിക്കാനല്ലേ അവരൊക്കെ വിദേശ ബാങ്കുകളില്‍ കൊണ്ട് പോയി നിക്ഷേപിക്കുന്നത് . അത് മനസ്സിലാക്കി കോടതിക്ക് അവരോടു കരുണ കാണിച്ചുകൂടെ ?
രാംജത്മലാനി, ഗോപാല്‍ ശര്‍മന്‍, കെ.പി.എസ്. ഗില്‍, ബി.ബി. ദത്ത, സുഭാഷ് കശ്യപ്, ജല്‍ബല വൈദ്യ ഇവര്‍ക്കൊക്കെ എന്തോ ഏതോ . ഇവരാണല്ലോ ഹരജിക്കാര്‍ . എന്നാലും പരുന്തു പറക്കാത്ത പണത്തിനു മീതെ സര്‍ക്കാര്‍ പറക്കുമെന്ന് കരുതിയ ഹരജിക്കാരെ നിങ്ങള്ക്ക് തെറ്റി . ഹന്നാ ഹസാരെ ലോക്പാലിനു പിന്നാലെ പാഞ്ഞിട്ടു ഇപ്പോഴും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയാത്തത് ഹരജിക്കാര്‍ കാണുന്നില്ലേ . ?
അതായത് ഭരിക്കുന്നവര്‍ പറയാതെ പറയുന്നത് അഴിമതി നടത്താന്‍ പഴുതുകള്‍ വേണം എന്ന് തന്നയാണ് . അതിനിയും മനസ്സിലായില്ലെങ്കില്‍ ഞാനെന്തു ചെയ്യും ?
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
1 അഭിപ്രായം:
വെറുതെ പാവം പണത്തെ "കള്ളപ്പണം" എന്ന് വിളിച്ചു പരിഹസിക്കരുത്...
കള്ളന്മാര്‍ എടുത്ത പണം എന്ന് പറഞ്ഞുകൂടെ?....
കള്ളന്മാര്‍ എടുത്ത പണം സ്വിസ്സ്ബാങ്കില്‍ നിന്ന് തിരിച്ചെടുക്കാന്‍ കഴിയുമോ?..എങ്കില്‍ ആര്?.. "പൂച്ചക്കാരു മണികെട്ടും എന്ന ചോദ്യം അവസാനിപ്പിക്കാമായിരുന്നു"...
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ