ജൂൺ 17, 2012

ഉറങ്ങിപ്പോയി


                                                    
അക്ഷരം കീ ബോര്‍ഡ് തന്നു
പക്ഷെ വാക്ക് തന്നില്ല
വാക്ക് ഞാന്‍ നിര്‍മിച്ചു
പക്ഷെ ആശയം  കണ്ടില്ല 
ആശയം പുസ്തകങ്ങളില്‍  കണ്ടു 
പക്ഷെ തിരിച്ചറിയാന്‍ കഴിഞ്ഞില്ല
തിരിച്ചറിവ് ലോകം തന്നു
പക്ഷെ ഇടപെടാന്‍ കഴിഞ്ഞില്ല
ഇടപെടുന്നവര്‍ വാതിലില്‍ തട്ടിവിളിച്ചു 
പക്ഷെ അപ്പോള്‍   ഞാന്‍ ഉറങ്ങിപ്പോയിരുന്നു .

7 അഭിപ്രായങ്ങൾ:

Jefu Jailaf പറഞ്ഞു...

ആശയ സമ്പുഷ്ടം.. ഹൃദയം നിറഞ്ഞ ആശംസകള്‍..

Mohammed kutty Irimbiliyam പറഞ്ഞു...

ഇത്രയും അര്‍ത്ഥവത്തായ ഒരു കവിത വായിക്കാന്‍
വിട്ടുപോയതില്‍ ഖേദിക്കുന്നു.കണ്ടില്ലായിരുന്നു.ഇനി പോസ്റ്റിടുമ്പോള്‍ messageചെയ്യാന്‍ മറക്കരുതേ.
ഈ കവിത പ്രബോധനത്തിലേക്ക് അയക്കുമല്ലോ.

Absar Mohamed പറഞ്ഞു...

നന്നായിട്ടുണ്ട്...
ഈ ബ്ലോഗില്‍ ഞാന്‍ എത്തിപ്പെടാന്‍ വൈകിയല്ലേ...
ആശംസകള്‍..

ajith പറഞ്ഞു...

റ്റൂ ലേറ്റ്

Shaleer Ali പറഞ്ഞു...

ലളിതമായ വരികളിലെ ആശയ സമ്പന്നത...
മനോഹരം...... ഇപ്പൊ വരാന്‍ വൈകിയെങ്കിലും ഇനി നേരത്തെ വരാന്‍ ശ്രമിക്കാം... ;) എല്ലാ ആശംസകളും.....

Shams P പറഞ്ഞു...

പറക്കണ്ടിയുടെ ബ്ലോഗ്‌ ഞാന്‍ വായിക്കാറുണ്ട്.. പക്ഷെ ഈ പോസ്റ്റ്‌ വായിക്കാന്‍ ഞാന്‍ താമസിച്ചു.. ....

Shams P പറഞ്ഞു...

പറക്കണ്ടിയുടെ ബ്ലോഗ്‌ ഞാന്‍ വായിക്കാറുണ്ട്.. പക്ഷെ ഈ പോസ്റ്റ്‌ വായിക്കാന്‍ ഞാന്‍ താമസിച്ചു.. ....