ജൂലൈ 14, 2011

വില്‍ക്കാനുണ്ട് വിശ്വാസങ്ങള്‍മഹത്തുക്കളുടെയും മഹത്വ പട്ടം ചാര്‍ത്തിക്കൊടുത്തവരുടെയും ശവകുടീരങ്ങള്‍ വിശ്വാസചൂഷണ ത്തിനും അതിലൂടെ പണ സമ്പാദ നത്തിനുമുള്ള എളുപ്പമാര്‍ഗമായി കാണുന്ന സമൂഹത്തിലെ ഇത്തിള്‍ കണ്ണികള്‍ അരങ്ങുവാഴുന്ന നാട് . കല്ലിനും മരത്തിനും മുന്നില്‍ പോലും   ഭണ്ടാരം വച്ചാല്‍ അത് നിറച്ചുകൊടുക്കുന്ന ഭക്തരുടെ നാട് .  ദൈവത്തിന് എന്തിനാ പണം എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല കാര്യം നേടാന്‍ കാണിക്ക വേണം എന്ന് മാത്രം അവര്‍ക്കറിയാം .
വ്യാജ സ്വാമിമാരും ജിന്നുമ്മ മാരും ജിന്നുപ്പമാരും അവരുടെ തട്ടിപ്പുകള്‍ക്ക്‌ മതവിശ്വാസത്തെ മറയാക്കി ക്കൊണ്ട് കച്ചവടം പൊടിപൊടിക്കുന്നു . ഏതു തട്ടിപ്പുകള്‍ക്കും ഇരയാവാന്‍ കാത്തുനില്‍ക്കുന്നവരാണ് ഇന്ന് വിദ്യാസമ്പന്നര്‍ പോലും . അന്ധവിശ്വാസത്തിന് നല്ലമാര്‍കറ്റ് ലഭിക്കുന്നത് കാരണം തട്ടിപ്പ് നടത്തുന്നവര്‍ക്ക് തങ്ങളുടെ ഉല്‍പ്പന്നത്തിനു വിപണി കണ്ടെത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല . പ്രവാചകന്റെ മുടി യിട്ട വെള്ളം കുടിക്കുന്നവരും കുടിപ്പിക്കുന്നവരും   നമുക്ക് മുന്നില്‍  നിന്ന് വെല്ലുവിളി നടത്തി  മുന്നേറുന്ന  കാഴ്ചയും  കാണാം . മുടി വ്യാജനെന്നു പറയുന്ന കൂട്ടരും ഒറിജിനല്‍ കിട്ടിയാല്‍ ഇതൊക്കെ തന്നെ ചെയ്യുമെന്ന് പറയാതെ പറയുന്നു . അതുകൊണ്ട് ഉയര്‍ന്നു കേള്‍ക്കുന്ന ചര്‍ച്ച വ്യാജനോ ഒറിജിനലോ എന്നാണു . പ്രവാചക തിരുശേഷിപ്പുകള്‍ ഇങ്ങനെ വിപണി വല്കരിക്കാനുള്ളതോ എന്ന കാതലായ വശമാണ് അതിനിടയില്‍ മുങ്ങിപ്പോയ ചര്‍ച്ച. ഏതു ദുരാചാരത്തിന്റെയും അന്ധവിശ്വാസത്തിന്റെയും പിന്നില്‍ തെളിഞ്ഞു നിക്കുന്നത് സാമ്പത്തിക ചൂഷണം തന്നെ. അതവിടെ നില്‍ക്കട്ടെ .


പറഞ്ഞുവരുന്നത് ഇത്തരം തട്ടിപ്പുകളുടെ പരസ്യം നല്‍കാന്‍ ഉളുപ്പില്ലാത്തവരെ കുറിച്ചാണ് . സമൂഹത്തോട് പ്രതിഭദ്ധത കാണിക്കുന്നവരാണ് മാധ്യമങ്ങള്‍ എന്നാണു വെപ്പ് . തട്ടിപ്പ് പരസ്യങ്ങള്‍ കാണിച്ചു വാങ്ങുന്ന പണം ഒരുപാടു പേരുടെ വിയര്‍പ്പും കണ്ണീരുമാണ് എന്ന ധാര്‍മിക ചിന്തയൊന്നും മീഡിയാ മുതലാളിമാര്‍ക്ക് ബാധകമല്ല അവര്‍ക്ക് നിലനില്പും സാമ്പത്തിക ലാഭവും മാത്രമേ നോക്കേണ്ടതുള്ളൂ . അതിനു വേണ്ടി വാര്‍ത്ത കള്‍  ഉണ്ടാക്കാന്‍ പോലും അവര്‍ക്ക് മടിയില്ല . തട്ടിപ്പുകള്‍ പിടിക്കപ്പെട്ടു പുറത്തുവരുമ്പോള്‍ മാത്രം അതിനെതിരെ പരമ്പരകള്‍ തീര്‍ക്കാനും ഇതേ മാധ്യമങ്ങള്‍ക്ക് ഒരു മടിയുമില്ല . അതുവരെ ഇവര്‍ എവിടെയായിരുന്നു എന്നൊന്നും ചോദിക്കുന്നതില്‍ അര്‍ത്ഥമില്ല .


ആധുനിക സാങ്കേതിക  സാധ്യതകളെ    ഉപയോഗപ്പെടുത്തിക്കൊണ്ടാണ്   ഇന്ന്  അന്ധവിശ്വാസത്തിന്   മാര്‍കറ്റ്‌  കണ്ടെത്തുന്നത്  . കെട്ടുകഥ കളെയും   ഊഹങ്ങളെയും    മസാലചെര്‍ത്തു   വിളമ്പുന്ന   മാധ്യമശൈലിയെ  വിമര്‍ശിക്ക പ്പെടെണ്ടതില്ലേ  ?  നാം  വിശ്വസിച്ചാലും   ഇല്ലെങ്കിലും    അവര്‍ക്കൊന്നുമില്ല  എന്ന മട്ടില്‍   വിളമ്പുന്ന   പ്രോഗ്രാമുകള്‍    ഫോകസ്  ചെയ്യുന്നത്   അന്ധവിശ്വാസത്തെ   തന്നെയാണ്    എന്ന്   സൂക്ഷ്മമായി   വിലയിരുത്തിയാല്‍    നമുക്ക്   മനസ്സിലാക്കാന്‍   കഴിയും  .അന്ധവിശ്വാസത്തിന്റെ   വിപണി  മൂല്യം   വര്‍ധിപ്പിക്കാന്‍   മാത്രമാണ്   ഇത്തരം   പരിപാടികള്‍   കൊണ്ട്   സാധ്യമാവുന്നത് .ചില ദൃശ്യങ്ങള്‍ കാണുക .    മതങ്ങള്‍   അനുശാസിക്കുന്ന   ആചാരാനുഷ്ടാനത്തിന്  അപ്പുറത്തേക്ക്    വിദ്യാസംബന്നരെ  പോലും  തളച്ചി ട്ടുകൊണ്ട്   വിശ്വാസം   ചൂഷണം  ചെയ്തു   മുന്നേറുന്ന   ദുശക്തികളെ  തിരിച്ചറിഞ്ഞ്   ഒറ്റപ്പെടുത്തെണ്ടതില്ലേ ?


സാമൂഹ്യ  ദുരാചാരങ്ങല്‍ക്കെതിരെ    ശബ്ദിക്കുന്നവര്‍  ചാനലുകളുടെ  ഈ   കളികളും    കാണാതെ  യും    വിലയിരുത്താതെയും   പോകരുത്   . സമൂഹത്തിന്റെ   നന്മ  ലകഷ്യമാക്കുന്ന   ഏതൊരാളും   ഈ  അന്ധവിശ്വാസ   പ്രചാരണത്തിന്    എതിരെ   ശബ്ദിക്കേണ്ടത്  ഇന്നിന്റെ  തേട്ടമാണ്‌ .  മനുഷ്യരെ  വരിഞ്ഞു  മുറുക്കുന്ന   കാണാ ചങ്ങലകളെ  പൊട്ടിച്ചെറിഞ്ഞു   ധാര്‍മിക  മൂല്യങ്ങളോട്   പ്രതിബദ്ധത  യുള്ള    ഒരു  സാമൂഹ്യ   സൃഷ്ട്ടിപ്പിനാവട്ടെ   നമ്മുടെ   പ്രവര്‍ത്തനങ്ങള്‍ .

14 അഭിപ്രായങ്ങൾ:

കൊമ്പന്‍ പറഞ്ഞു...

മനുഷ്യന്‍ പുരോഗോമിക്കും തോറും അന്ധ വിശ്വാസം കൂടുന്നു ഇതിനെതിരെ പ്രതികരിച്ചാല്‍ സമൂഹം ഇന്ന് ആഴിത്തം കല്‍പ്പിക്കും മനുഷ്യന്‍ ഒന്നാണ് എന്നാ തത്വം യഥാര്‍ത്ത്യം ആവുന്നത് ഈ മാതിരി തെന്നിപ്പിന്റെ മുന്നിലാണ് അവിടെ എല്ലാ ജാതിയും എത്തും മേലാളനും കീഴാളനും ഹിന്ദുവും മുസ്ലിമുമ എല്ലാം

sahana പറഞ്ഞു...

അസ്സലാമു അലൈകും സഹോദര --ബ്ലോഗെഴുത്ത് നനാവുന്നുണ്ട്. പറഞ്ഞ പോലെ മനുഷ്യന്റെ അന്ധവിശ്വാസം വിറ്റ്‌ കാശുണ്ടാക്കുകയാണ് ഏഷ്യാനെറ്റ്‌ പോലുള്ള ചാനലുകള്‍.

sahana പറഞ്ഞു...

ഈ അഭിപ്രായം പോസ്റ്റ്‌ ചെയ്തയാള്‍ --സാലിഹ് വീ പീ (salih matool)

ANSAR ALI പറഞ്ഞു...

വിശ്വസിച്ചാലും ഇല്ലെങ്കിലും എന്ന പരിപാടി കാണുമ്പോള്‍ ടീവിക്ക് ഒരു ചവിട്ടു കൊടുക്കാന്‍ തോന്നാറുണ്ട്.....പിന്നെ ടീവി എന്‍റെ ആയതുകൊണ്ട് ക്ഷമിച്ചു പോകുന്നു...ഇത്തരം പോസ്റ്റുകള്‍ കൊണ്ടാണ് ബ്ലോഗറുടെ സാമൂഹ്യ പ്രതിബദ്ധത പൂര്‍ത്തിയാവൂ.....നല്ലത്.

Jefu Jailaf പറഞ്ഞു...

വളരെ നല്ല പോസ്റ്റ് ആയിരിക്കുന്നു. അല്ലെങ്കിൽ തന്നെ ചാന്നലുകളിലൂടെ വരുന്നതെല്ലാം ഗുണമുള്ളതാനെന്ന വിശ്വാസം ഇപ്പൊൽ ആർക്കാ ഉള്ളതു.

Rafeeque പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Rafeeque പറഞ്ഞു...

നല്ലരു വിഷയം തന്നെയാണിത്‌ ചില മനുഷ്യര്‍ തന്റെയും സര്‍വ ജീവജാലങ്ങളുടെയും ഈ ലോകത്തിന്റെ തന്നെയും സൃഷ്ടാവിനെ കുറിച്ചുള്ള അറിവില്ലായ്മ മൂലം പലതിലും ചെന്ന് പെടുന്നു എന്നുള്ളത് വാസ്തവം . എന്നാല്‍ മറ്റു ചിലരാകട്ടെ യാഥാര്‍ത്ഥ്യങ്ങള്‍ എല്ലാം അറിഞ്ഞിട്ടും ഇവര്‍ ചയ്തു കൂട്ടുന്നതും
വെച്ചുപുലര്‍തുന്നതുമായ അന്ധ വശ്വാസങ്ങളും അനാചാരങ്ങളും ചൂഷണങ്ങളും ദിനം പ്രതി വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് കാണുന്നത് അതിന്റെ ഏറ്റവും ഒടുവിലെത്തെ ഒരു ഉദാഹരണമാണ് കാന്ത പൂരത്തിന്റെ തിരുകേശ പൂജക്കുള്ള ഒരുക്കങ്ങള്‍ ഇത് അനുവദിച്ചുകൂടന്‍ പാടില്ലാത്തതാണ്.........

Fousia R പറഞ്ഞു...

ദൈവത്തിനു ചിലവുകള്‍ ഒന്നും ഇല്ല. പക്ഷേ ദൈവത്തെ നോക്കി നടത്തുന്നവര്‍ക്ക്
ഒരുപാട് ചിലവുകള്‍ ഉള്ളതല്ലേ

അജ്ഞാതന്‍ പറഞ്ഞു...

Channelukalude kadama enthennu Awar soukarypoorwam marannirikkunnu.. Channelukal maathramalla ellaa maadhyamangalum..

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ഇന്ന് വിശ്വാസം ഇല്ലാ ഇന്ന് വിശ്വാസം അന്ധവിശ്വസമായി പരിണമിച്ചിരിക്കുന്നു എന്നതാണ് സത്യം..
നമുകെന്തും വിശ്വസിക്കാം പക്ഷെ നമുക്ക് അല്ലെങ്കില്‍ നമ്മുടെ മനസ്സിന് ഉള്‍കൊള്ളാന്‍ കഴിയാത്ത വിശ്വാസങ്ങളാണ് നമുക് ചുറ്റും ഇന്ന് നടമാടികൊണ്ടിരിക്കുന്നത്
മീഡിയകള്‍ ഇരട്ടതാപ് കളിക്കുന്നു എന്ന് തന്നെ പറയാം
രണ്ടും അവര്‍തന്നെ പറയും, പിടിച്ച്ത് എക്സ്ക്ലുസീവും, അതു തന്നെ മറ്റൊരു പരമ്പയായി വിശ്വസിച്ചാല്‍ പുല്ല് എന്ന് പറഞ്ഞ് ഇടും
എല്ലാം കാണാം, എനിട്ട് നമുക്ക് കാര്‍ക്കിച്ച് തുപ്പാം
ഓരോ കോമാളികള്‍

സുരേഷ്ബാബു വവ്വാക്കാവ് പറഞ്ഞു...

മലയാള ചാനലുകളിലെ ഏറ്റവും വൃത്തികെട്ട പരിപാടികളിലൊന്ന്

Shouckath പറഞ്ഞു...

നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഏഷ്യാനെറ്റിനു ഒന്നും ഇല്ല . നമുക്ക് കിട്ടാനുള്ളത് കിട്ടും എന്നാണെന്ന് തോനുന്നു അവരുടെ നിലപാട് . ഇപ്പോള്‍ പുതിയതയിട്ടു മരണാനന്തരം എന്നാ പരിപാടി കൂടി ചന്നലുകളില്‍ കാണുന്നു . ഇത്തരം അന്ടവിശ്വസങ്ങള്‍ ചൂണ്ടികാണിക്കുന്ന ഈ ബ്ലോഗ്‌ എയുത് പ്രടന്യം അര്ഹിതക്കുന്നു. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു

mohammedkutty irimbiliyam പറഞ്ഞു...

post കാണാന്‍ അല്പം വൈകി.ക്ഷമിക്കണേ?നോമ്പല്ലേ...
ഒരു പാട് സത്യങ്ങള്‍ വിളിച്ചു പറയുന്ന വീഡിയോകള്‍ 'മുടി'ക്കഥകള്‍ക്കിടയില്‍ വളരെ പ്രസക്തം.അഭിനന്ദനങ്ങള്‍ ...!!

പാറക്കണ്ടി പറഞ്ഞു...

എന്നെ വായിച്ച എല്ലാവര്‍ക്കും നന്ദി .....