നുറുങ്ങുകള്‍

എന്റെ  ധനം 


നിലവറ  തുറന്നു  
എനിക്കും  ബോധ്യമായി  
ശ്രീ പത്മനാഭനും 
എന്നെപ്പോലെ  തന്നെ 
എന്റെ  ധനവും  തുറക്കുന്നതോ 
എണ്ണിനോക്കുന്നതോ 
എനിക്കുമിഷ്ട്ടമാല്ലായിരുന്നല്ലോ .

നാണം

കാണിക്ക വഞ്ചി 
കണ്ണീര്‍  പുഴയില്‍
നീന്തി തുടിക്കുന്നു   
ദൈവങ്ങളെല്ലാം
നീരാടാന്‍ വന്നിട്ടും 
കാണിക്ക  വഞ്ചിക്കു
നാണം  തോന്നിയതേയില്ല.

പിരിവ് 
സുപ്രഭാതം   വന്നു 
വാതിലില്‍   മുട്ടി 
അവന്‍  പിരിവിനു വന്നതല്ല 
എന്നുപറയുന്നത്    വരെ 
ഞാന്‍  വാതില്‍  തുറന്നില്ല.


യക്ഷി
ഈ നാട്ടില്‍  കരിമ്പനയും   പാലമരവും 
ഇല്ലാ ത്തതിനാല്‍ 
എന്നെ  ഭീഷണിപ്പെടുത്തിയ 
യക്ഷിയെ  തല്‍കാലം    ഈന്തപ്പനയില്‍  തളച്ചു .കാല്പാടുകള്‍
ഞാനെന്‍റെ കാല്പാടുകല്‍ക്കായി തിരഞ്ഞു
വിജന പാതയില്‍ 
പേടിച്ചു  വിറച്ചുറങ്ങുന്ന 
കാല്പാടുകള്‍  എന്റെതായിരുന്നില്ല
തെരുവിലെ  ആള്‍ക്കൂട്ടം 
ചവിട്ടി ഞെരിച്ചതായിരുന്നു 
എന്റെ കാല്പാടുകള്‍ .


കശാപ്പ്
ജാതിയില്ല 
മതമില്ല
ദേശമില്ല
ഭാഷയില്ല
വേഷമില്ല 
പാര്‍ട്ടിയില്ല
കൊടിയില്ല
അവനങ്ങനെ  സ്വതന്ത്രനായി  നടന്നു
ഇതെല്ലാമുള്ള   ആളുകള്‍   
വിശന്നപ്പോള്‍ അവനെ  വേവിച്ചു കഴിച്ചു .സൂര്യ തേജസ്‌
കണ്ണില്ലാത്ത വന്  കണ്ണും 
കാതില്ലാത്തവന്  കാതും
ഹൃദയമില്ലാത്തവന്  ഹൃദയവും കൊടുത്തു
ഒടുവില്‍ കുരുടന്‍   വിളക്കുമായി   വന്നപ്പോള്‍ 
ഞാനാ വിളക്ക്  ഊതിക്കെടുത്തി 
അന്നുമുതല്‍  ജനമെന്നെ   സൂര്യ തേജസ്‌   എന്ന്  വിളിച്ചു  തുടങ്ങി .പേക്കിനാവ്
അക്ഷരങ്ങളെ  തീയിലെറിഞ്ഞു 
ആശയങ്ങളെ  തൂക്കിലേറ്റി 
മുദ്രാവക്ക്യങ്ങളെ  കല്ലെറിഞ്ഞു കൊന്നു
എന്നിട്ടും  ഭരണാധിപന്‍  പേക്കിനാവ്  കണ്ടു  ഞെട്ടി .ദാഹം
ഒരുദിനം  പുഴ  ദാഹിച്ചു   വലഞ്ഞു
വീട്ടില്‍  കയറിവന്നു 
ഒഴിഞ്ഞ  മിനറല്‍  വാട്ടറിന്റെ  ബോട്ടില്‍  കണ്ടു
ഫ്രിഡ്ജില്‍ നിന്നും   പെപ്സിയെടുത്തു കുടിച്ചു  തിരിച്ചു  പോയി .

പേടി
വിടരാനിരിക്കുന്ന  പൂമോട്ടിനു 
വട്ടമിട്ടു  പറക്കും  കരിവണ്ടിനെയല്ല  പേടി 
പത്തുവയസ്സുകാരനെയാണ് .എന്റെ  ഹൃദയം
ഉപ്പും മുളകും  പുരട്ടി  വെയിലത്തിട്ടുണക്കിയതാണ്
ഇനിയെന്റെ  ഹൃദയം  എണ്ണയില്‍  വറുത്തു  കൊരിയാല്‍  മാത്രം  മതി .


വീണ്ടു വിചാരം

വിത്തിന്  വീണ്ടു  വിചാരം  വന്നു 
ജൈവകര്‍ഷകനെ  പരിണയിച്ചു
ഉപദേശം ;
മധുവിധു  ആഘോഷിക്കാന്‍ 
വയലിലേക്ക്  പോകുമ്പോള്‍  സൂക്ഷിക്കുക
എന്‍ഡോസള്‍ഫാന്‍  കുറുകെ ചാടാന്‍  സാധ്യത  ഉണ്ട് .ആത്മഹത്യ 

അലമാരയില്‍  കിടന്നു  വീര്‍പ്പുമുട്ടിയ  പുസ്തകം
ആത്മഹത്യക്ക്  ശ്രമിച്ചു 
ആത്മഹത്യാക്കുറിപ്പ്  ചാനലില്‍  വന്നതിനു  ശേഷം
പിന്നീടൊരിക്കലും  വീര്‍പ്പുമുട്ടെണ്ടി  വന്നില്ല .

അന്ത്യശ്വാസം
കാലം  കണക്ക്  നോക്കാന്‍ 
കാല്‍കുലേറ്റര്‍  തിരയുന്ന  തക്കം  നോക്കി 
ഞാന്‍  അന്ത്യശ്വാസം  വലിച്ചു .


ആവശ്യം 

കടല്‍  കരയോടു  ചെറിയ  ഒരാവശ്യം  പറഞ്ഞു
മകന് മെയില്  ചെയ്യുമ്പോള്‍  ഒരു  ടോര്‍ച്ചിന്  പറയണമെന്ന്
എന്റെ  മെയില്‍ അക്കൌണ്ട്  ആരോ  ബ്ലോക്ക്‌  ചെയ്തു .


മാനിഷാദ 
ചുട്ട  വെടിയിറച്ചി
ആസ്വദിച്ചു  കഴിക്കുമ്പോള്‍ തന്നെയാണ് 
ഞാന്‍  വേട്ടക്കാരനെ  ഉപദേശിച്ചത്  
മാനിഷാദ 

17 അഭിപ്രായങ്ങൾ:

yiam പറഞ്ഞു...

തുഷാരബിന്ദുകളായി...

എല്ലാം കാലികം..

ANSAR ALI പറഞ്ഞു...

അന്ത്യ ശ്വാസം വലിച്ചാലും കണക്കുകള്‍ തീരില്ല.
ഡ്രൈവര്‍ പാളത്തെ വിശ്വസിച്ചേ മതിയാവൂ....
ഒന്നും ചെയ്യാത്തവന് ഒന്നും ചിന്തിക്കേണ്ടതില്ല.
ആത്മഹത്യാ കുറിപ്പുവരെ ചാനലുകാര്‍ ആഘോഷിച്ചു കളയും....
കേരളത്തിന്‌ തിന്നാന്‍ മാത്രമേ അറിയൂ..
ആദം പാപം ചെയ്തില്ലായിരുന്നെങ്കില്‍ എന്ന് പ്രയാസങ്ങള്‍ വരുമ്പോള്‍ മാത്രമല്ല പരലോകത്തും മനുഷ്യന്‍ ചിന്തിച്ചേക്കാം.....

ഇന്ന് നുറുങ്ങാന്‍ തീരുമാനിച്ചുവല്ലേ.....എല്ലാവരെയും നുറുക്കുന്ന നുറുങ്ങുകള്‍.....

സത്യാന്വേഷി പറഞ്ഞു...

നുറുങ്ങുകള്‍.. ശരിക്കും വെട്ടിനുറുക്കി..

അസ്സലാവുന്നുണ്ട് പ്രിയന്‍ സിദ്ദിഖ് ജീ...

പിന്തുടരുന്നു ഒരു ശിഷ്യന്‍ എന്ന നിലയില്‍.

പാറക്കണ്ടി പറഞ്ഞു...

ഗുരുക്കന്മാരോക്കെ ശിഷ്യത്വം സ്വീകരിച്ചാല്‍ ശിഷ്യന്‍ കുഴഞ്ഞു പോകുമല്ലോ

Jefu Jailaf പറഞ്ഞു...

എന്തിനാണധികം..

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു..പുഴക്ക് ദാഹിക്കുന്നു..യാഥര്‍ത്ഥ്യം തന്നെ..

രമേശ്‌ അരൂര്‍ പറഞ്ഞു...

നല്ല മുറുക്കം ഉള്ള മഞ്ഞു തുള്ളികള്‍ ..എളുപ്പം ആവിയായി പോവില്ല എന്ന് തോന്നുന്നു :)

കൊമ്പന്‍ പറഞ്ഞു...

എല്ലാം നല്ല വരികള്‍

സ്വന്തം സുഹൃത്ത് പറഞ്ഞു...

നല്ല നുറുങ്ങുകള്‍
എല്ലാം ഇഷ്ടപ്പെട്ടു. കിളിയും, ക്ലോക്കും എല്ലാം..
ആ ക്ലോക്ക് എനിക്ക് തരുമോ ?

ഷാജു അത്താണിക്കല്‍ പറഞ്ഞു...

ചെറിയ വരികള്‍ വലിയ വിശയങ്ങള്‍

ഇത്ര കൂടുതല്‍ പോസ്റ്റണോ?

രണ്ട് മൂന്ന് പോസ്റ്റ് ആകി പോസ്റ്റുന്നത് ഇതിലും നല്ലതായിരിക്കും

ചീരാമുളക് പറഞ്ഞു...

ഇതില്‍ പുഴ മാത്രം ഇഷ്ടപെട്ടു. ബാകിയുള്ളവയില്‍ വലിയ കാമ്പില്ലാ എന്നു തോന്നി. ചിലപ്പോള്‍ എന്റെ ബുദ്ധിയുടെ പ്രശ്നമാവാം. അതു തന്നെ, മറ്റുള്ളവരൊക്കെ നല്ല അഭിപ്രായമാണല്ലോ പറഞ്ഞത്. കുഞ്ഞുവരികളില്‍ വലിയ കാര്യം ഒളിപ്പിക്കാന്‍ ഒത്തിരിപ്പണിയുണ്ട്. എന്തായാലും പരിശ്രമത്തിന് അമ്പത് മാര്‍ക്ക്- നൂറില്‍

ചീരാമുളക് പറഞ്ഞു...

"പേടി" പിന്നീടാണ് കണ്ടത്. It is outstanding!!

പാറക്കണ്ടി പറഞ്ഞു...

ചീരാ മുളകിന്റെ അമ്പതു ശതമാനം ഞാന്‍ സ്വീകരിച്ചു . സന്തോഷമുണ്ട് വന്നതിനും അഭിപ്രായം അറിയിച്ചതിനും .
ഷാജു ...ഇത് ബ്ലോഗിലെ എക്സ്ട്രാ പേജാണ്‌ ഹോം പേജിലെ പോലെ പോസ്റ്റു ചെയ്യാനുള്ള സംവിധാനം അതില്‍ ഇല്ലെന്നു തോന്നുന്നു ( എനിക്ക് അറിയാഞ്ഞിട്ടാണോ എന്ന് അറിയില്ല .) അതുകൊണ്ടാണ് എല്ലാം ഒരുമിച്ചു പോസ്റ്റു ചെയ്യേണ്ടി വന്നത് ...

ഉമേഷ്‌ പിലിക്കോട് പറഞ്ഞു...

like...

നാമൂസ് പറഞ്ഞു...

ഈ നുറുങ്ങുകള്‍ ഓരോന്നായി ചര്‍ച്ചക്ക് വെക്കണമെന്നാണ് എന്‍റെ അഭിപ്രായം.
എല്ലാം കാലികവും ചര്‍ച്ച ചെയ്യപ്പെടെണ്ടതുമാണ്.
അഭിനന്ദങ്ങള്‍..!! സിദ്ധ്വീഖ് ഭായ്.

മഖ്‌ബൂല്‍ മാറഞ്ചേരി പറഞ്ഞു...

ഒന്നല്ല കേട്ടോ .. എല്ലാ കവിതയും എനിക്ക് പെരുതിഷ്ട്ടായി .. നല്ല കനമുള്ള ചിന്തകള്‍ .. ഭാവുകങ്ങള്‍ ..

അജ്ഞാതന്‍ പറഞ്ഞു...

നുറുങ്ങുകള്‍ എന്ന് കണ്ടപ്പോള്‍ ഞാന്‍ കരുതി വല്ല അടുക്കള രഹസ്യമായിരിക്കുമെന്നു .. വായിച്ചപ്പോള്‍ മനസ്സിലായി കാച്ചിക്കുറുക്കിയ നല്ല കുഞ്ഞു കവിതകള്‍ ആണെന്ന് വളരെ മനോഹരമായിരിക്കുന്നു എല്ലാം ഇഷ്ട്ടമായി ....ഒത്തിരി ഇഷ്ട്ടായി...