നര്‍മ്മം

ഇപ്പോള്‍   വീട്ടുകാരും  സന്തോഷത്തിലാണ്  .
 
 
അന്നുതന്നെ  ഞാന്‍ പോയി   കണ്ടു  
വലിയ  കണ്ണുകള്‍  പ്രകാശിക്കുന്ന  പ്രസന്നമായ  മുഖം   . ശബ്ദവും    എനിക്ക് വല്ലാതെ    ഇഷ്ടപ്പെട്ടു   . എങ്കിലും  ഞാന്‍  ഒന്നും   പറയാതെ   തിരിച്ചു  വന്നതില്‍   അവര്‍ക്ക്   ആശയക്കുഴപ്പം    ഉണ്ടായെന്നുപിന്നീട്     ഫോണ്‍  ചെയ്തപ്പോള്‍   എനിക്ക്   മനസ്സിലായി  . എനിക്ക്കുറച്ചു    ഒരുക്കങ്ങള്‍  നടത്തെണ്ടതുണ്ടല്ലോ . അതുകൊണ്ടായിരുന്നു   ഒന്നും പറയാതെ   തിരിച്ചു  വന്നതെന്ന്   അവരെ  ബോധ്യപ്പെടുത്തിയപ്പോള്‍   അവര്‍ക്ക്   സമാധാനമായി . ആശങ്ക  തീര്‍ന്നു . 
ഇങ്ങോട്ട്  കൊണ്ടുവന്നാല്‍       താമസിക്കാനുള്ള  ഒരിടത്തെ  കുറിച്ചായി   പിന്നീട്  എന്റെ  ചിന്തയും പരിശ്രമവും . വീട്ടുകാര്‍ക്ക്  വലിയ  ഇഷ്ടം  ഇല്ലാത്ത  ഒരു  വിഷയമായത്   കൊണ്ട്  വലിയ സഹകരണം   അവരുടെ   ഭാഗത്ത്   നിന്ന്   ഉണ്ടാവുമെന്ന്    ഞാന്‍   പ്രതീക്ഷിക്കുന്നില്ല   . കുറച്ചു  ദിവസം  കഴിഞ്ഞാല്‍   എല്ലാവരും   ഇഷ്ടപ്പെടും   എന്നത്  മാത്രമാണ്   ഇപ്പോഴുള്ള ഏക    പ്രതീക്ഷ  .  

അങ്ങനെ  വീടിന്റെ  മതിലിനോട്   ചേര്‍ന്ന്    താമസിക്കാന്‍   ഒരു  സൗകര്യം   ചെയ്തു  അതിനു  ശേഷമാണ്    നായയെ   കൊണ്ട്  വന്നത്  .  ഇപ്പോള്‍   വീട്ടു കാരും  സന്തോഷത്തിലാണ്  .