ജനുവരി 31, 2012

മുടിയുടെ നല്ല കാലംമുടിയുടെ നല്ല    കാലം വന്നു 
കേശ ജലത്തിനും  വന്നു  നല്ല  കാലം  
ആഗോള  മുടിവാണിഭം  പൊടിപൊടിച്ചു
ആളുകള്‍  മുടിക്കുവേണ്ടി  ജീവിച്ചു
മുടിക്കുവേണ്ടി  പൊരുതി  
മുടിക്കുവേണ്ടി  മാത്രം  മരിച്ചു  .
അതിനിടയില്‍  ശ്വാസം കിട്ടാതെ
എന്തോ  ഒന്ന്  പിടഞ്ഞു  നിലവിളിച്ചു
അതാരും  കണ്ടില്ല .

 സ്വപ്നം 


പുരോഹിതന്‍  സ്വപനം  കണ്ടു 
അങ്ങനെ  വിശ്വാസികള്‍ക്ക്  
പുണ്ണ്യ മെടുക്കാന്‍  
പുണ്ണ്യ കേന്ദ്രവും   തുറന്നു .


അതിനു  ശേഷം    ഒരിക്കലും 
വിശ്വാസികള്‍ക്ക്   പുണ്ണ്യ മെടുക്കാന്‍  
ത്യാഗമൊന്നും  ചെയ്യേണ്ടി  വന്നിട്ടില്ല.ജനുവരി 22, 2012

പ്രളയം


                                       
സാക്ഷി  കാലത്തോടൊപ്പം  നിലവിളിച്ചു 
അപ്പോഴും  അവര്‍  പറഞ്ഞു  
ഇത്  നിലവിളിയല്ല  
താരാട്ടാണെന്ന് .
അങ്ങനെ  കാലവും  
സാക്ഷിയും  മഹാ പ്രളയത്തില്‍ 
മുങ്ങിപ്പോയപ്പോള്‍ 
നിലവിളിയാണെന്ന് 
 തിരിച്ചറിയാന്  ആരുമില്ലായിരുന്നു  .


യൂദാസ്   
   
ഒറ്റിക്കൊടുത്തു   മരവിച്ച 
അയാളുടെ മനസ്സിനെ  
മുപ്പതു   വെള്ളിക്കാശ്  ഇന്നും  വെറുതെ  വിട്ടില്ല .
അതിനാല്‍
ഇന്ന് രാത്രിയും    ഒറ്റിയ വെള്ളിക്കാശിന്റെ   
തണലില്‍  
യൂദാസ്    സുഖമായുറങ്ങി  .

ജനുവരി 16, 2012

അവകാശം

ചോര  കൊതിച്ചവര്‍ക്കുവേണ്ടി  ചോര്‍ത്തിയെടുക്കാന്‍
നിന്ന് കൊടുത്തു.
കഴുമരത്തില്‍  തൂക്കിയിടാന്‍  
കൊതിച്ചവര്‍ക്ക്  
കഴുത്തു   നീട്ടികൊടുത്തു .
ഇനിയുമെന്തു  വേണമെന്ന്   ചോദിച്ചു 
മുട്ടിലിഴഞ്ഞവര്‍ക്ക്  മാത്രമാണത്രെ 
സ്വാതന്ത്ര്യം  . 
അവര്‍ക്കുമാത്രമാണത്രേ  അവകാശം  
അതിനാല്‍  തേയുന്നത്  വരെ  മുട്ടിലിഴയുകതന്നെ .  

പേര്

പേര്  തന്നെ  അവരുടെപേടി   
പേടി മാറ്റാന്‍  
വഴിയുണ്ട്. 
പേരുള്ളവരുടെ  
പെരിലെന്തെന്നു  
ചോര്‍ത്തി  നോക്കുക .
എന്നാല്‍  
പേരുള്ളവരുടെ  പേടി 
മാറ്റാന്‍  ആരുണ്ട്‌  ? 
ജനുവരി 07, 2012

ലൌ ജിഹാദും കേരള മാധ്യമങ്ങളുടെ ആഘോഷവും .

അന്ന് 
ലൌ  ജിഹാദികള്‍   കാമ്പസുകളില്‍  
പ്രണയാമ്പുകളെയ്തു   വീഴ്ത്തിയത്   നേരില്‍  കണ്ടിരുന്നു  
സഭകളും  കരയോഗവും  പരിവാരവും    ലേഖകന്മാരും  
ആ  കാഴ്ച  കണ്ടു   ഞെട്ടി  വിറച്ചു  .
നടുക്കുന്ന   റിപ്പോര്‍ട്ടുകള്‍  ചാര്‍ട്ടുകള്‍  
ചാനലുകള്‍   ചര്‍ദ്ദിച്ചു  കൂട്ടി 
പിന്നീടത്‌     ചര്‍ച്ച  ചെയ്തുറപ്പിച്ചു
പത്രങ്ങള്‍  അക്ഷരങ്ങള്‍ക്ക്   തീകൊടുത്തു  .

വലിയൊരു   നുണ  ബോംബിനെ  ആഘോഷമാക്കിയവര്‍   
റിപ്പോര്‍ട്ടുകളും   കണക്കു  നിരത്തിയ  ചാര്‍ട്ടുകളും  
കൊണ്ട്      ഒരു  സമുദായത്തെ   മുള്‍മുനയില്‍  നിര്‍ത്തിയവര്‍  
ഏതു  മാളത്തിലാണ്.?
അവര്‍ക്ക്   ഒരു  ബാധ്യത  ഇല്ലേ ?
തെറ്റും  ശരിയും  അന്വേഷിക്കാനുള്ള   മാധ്യമ  ധര്‍മം  നശിപ്പിച്ചതിന്  
കേരളത്തോട്    മാപ്പ്  പറയാന്‍ .