ജനുവരി 31, 2012

മുടിയുടെ നല്ല കാലം



മുടിയുടെ നല്ല    കാലം വന്നു 
കേശ ജലത്തിനും  വന്നു  നല്ല  കാലം  
ആഗോള  മുടിവാണിഭം  പൊടിപൊടിച്ചു
ആളുകള്‍  മുടിക്കുവേണ്ടി  ജീവിച്ചു
മുടിക്കുവേണ്ടി  പൊരുതി  
മുടിക്കുവേണ്ടി  മാത്രം  മരിച്ചു  .
അതിനിടയില്‍  ശ്വാസം കിട്ടാതെ
എന്തോ  ഒന്ന്  പിടഞ്ഞു  നിലവിളിച്ചു
അതാരും  കണ്ടില്ല .





 സ്വപ്നം 


പുരോഹിതന്‍  സ്വപനം  കണ്ടു 
അങ്ങനെ  വിശ്വാസികള്‍ക്ക്  
പുണ്ണ്യ മെടുക്കാന്‍  
പുണ്ണ്യ കേന്ദ്രവും   തുറന്നു .


അതിനു  ശേഷം    ഒരിക്കലും 
വിശ്വാസികള്‍ക്ക്   പുണ്ണ്യ മെടുക്കാന്‍  
ത്യാഗമൊന്നും  ചെയ്യേണ്ടി  വന്നിട്ടില്ല.







4 അഭിപ്രായങ്ങൾ:

Shukoor Ahamed പറഞ്ഞു...

ഈ സമുധായത്തെ മുടിയില്‍ കുടുക്കി ഇടുക എന്നത് തന്നെയാണ് എല്ലാവരുടെയും ആവിശ്യം .. പിന്നെ അവര്‍ മുടിയുടെ പിറകെ ആയിരിക്കുമല്ലോ, പട്ടിണി കിടക്കുന്നവനെ മറക്കും, പീഡതരെ മറക്കും.. അവരുടെ മതപരവും സാംസ്കാരികവും വിദ്യാഭ്യാസപരവുമായ ഉന്നമനത്തെ കുറിച്ച് ചിന്തിക്കുകയില്ല .. പടച്ചവനെ നിന്റെ കാവല്‍.

Mohammed Kutty.N പറഞ്ഞു...

"....എന്തോ ഒന്ന് പിടഞ്ഞു നിലവിളിച്ചു
അതാരും കണ്ടില്ല ."
_____

"...അതിനു ശേഷം ഒരിക്കലും
വിശ്വാസികള്‍ക്ക് പുണ്ണ്യ മെടുക്കാന്‍
ത്യാഗമൊന്നും ചെയ്യേണ്ടി വന്നിട്ടില്ല."
_____
മുടിയുമായി 'മൗലാന'മുന്നോട്ടു തന്നെ...നമ്മുടെ ബ്ലോഗുകളില്‍ ഇതിനെപ്പറ്റി കാര്യമായ ചര്‍ച്ച നക്കുന്നില്ല.
കുറഞ്ഞ വാക്കുകളില്‍ ഉദാത്ത വിഷയങ്ങള്‍ കവിതകളായി വിരിയിക്കുന്ന ഈ സര്‍ഗ സിദ്ധിയെ നാഥന്‍ അനുഗ്രഹിക്കട്ടെ .
അഭിനന്ദനങ്ങള്‍!

Jefu Jailaf പറഞ്ഞു...

എനിക്ക് സ്വപ്നമാണ് ഇഷ്ടായത്..

Prabhan Krishnan പറഞ്ഞു...

ആദ്യ കവിത'എനിക്കില്ലാത്തത്'
രണ്ടാമത്തേത് 'എനിക്കുള്ളത്'!!!

രണ്ടും ഇഷ്ടായീട്ടോ.
ആശംസകളോടെ..,പുലരി