ഓഗസ്റ്റ് 23, 2011

സ്വാതന്ത്ര്യം

 സ്വാതന്ത്ര്യം

താഴ്‌വരയിലെ  
കൂട്ടക്കുഴിമാടങ്ങള്‍ക്ക്  
മുകളിലായിരുന്നു 
സ്വാതന്ത്ര്യം
 
കൊന്നു
കുഴിച്ചു
മൂടാനുള്ള 
സ്വാതന്ത്ര്യം 


            മനുഷ്യാവകാശം   

         തോക്കില്‍  നിറച്ചതും 
         കാഞ്ചി വലിച്ചപ്പോള്‍  
         ചീറിപ്പാഞ്ഞു  
         നെഞ്ച്  തുളച്ചതും 
     മനുഷ്യാവകാശം  പുരട്ടിയ  
      ഉണ്ടകള്‍  തന്നെ .
         എന്നിട്ടും  പറയുന്നു 
                                                               മനുഷ്യാവകാശ 
                                                               ലംഘനമെന്ന് .ഓഗസ്റ്റ് 17, 2011

ചിക്കന്‍ ഗുനിയ


ചിക്കന്‍ ഗുനിയ 
അധികാരം   സിംഹാസനത്തിലിരുന്നു  മീശപിരിച്ചു
ഈഡിസ്‌ കൊതുക്   സിംഹാസനത്തിനു  പിന്നില്‍  മുട്ടയിട്ടു
അങ്ങനെയാണ്  അധികാരത്തിനു  ചിക്കന്‍ ഗുനിയ  വന്നതും 
അണ്ണാ  ഹസാരെയേ  അറസ്റ്റു  ചെയ്യേണ്ടി വന്നതും 


             
                               
                                              

 

പെരുച്ചാഴികള്‍
വാല്‍മാക്രികള്‍ പോക്കാചിതവളകളെ  ഉപരോധിച്ചു 
അങ്ങനെ  കുളം  സ്വതന്ത്രമായി
അപ്പോഴും   പെരുച്ചാഴികള്‍   കുളം തുരക്കുന്നുണ്ടായിരുന്നു 
നീര്‍ കോലികളുടെ  അത്താഴം  മുടങ്ങിയപ്പോള്‍  
                               മാത്രമാണ്  പെരുച്ചാഴിയെ  പിടിക്കാന്‍ 
                               കെണി ഒരുങ്ങിയത് . 

ഓഗസ്റ്റ് 14, 2011

പ്രകടന പത്രിക


രാജാവില്ലാത്ത  കൊട്ടാരം 
കാര്യസ്ഥന്‍  മന്ത്രിയുടെ  ശകുനം മുടക്കി
തോഴി  റാണിയെ  വഴിമുടക്കി
കിങ്കരന്മാര്‍  അന്തപ്പുരത്തില്‍   പള്ളിയുറങ്ങി
വിദൂഷകന്റെ  ചുണ്ടുകള്‍  താഴിട്ടുപൂട്ടി
ഖജനാവ്  വിശന്നു  നിലവിളിച്ചു
പ്രജകള്‍ കൊട്ടാരം  കയ്യടക്കി
അങ്ങനെ പിന്നീട്
കല്‍തുറുങ്ക് കൊട്ടാരമാക്കി . 

പ്രകടന പത്രിക
മുന്നണി ഭരണം  തുടങ്ങി
പ്രകടന പത്രിക  ഇറങ്ങി ഓടി
അഞ്ചു വര്ഷം 
ഒളിവില്‍ കഴിഞ്ഞ  പത്രിക
തിരിച്ചു  വന്നിട്ട്  നേതാക്കളോട് ചോദിച്ചു
ഓര്‍മ്മയുണ്ടോ  ഈ മുഖം ?
നേതാക്കളപ്പോള്‍   ആസനത്തില്‍ മുളച്ച 
ആലിന്  വെള്ളമൊഴിക്കുകയായിരുന്നു .

ഓഗസ്റ്റ് 13, 2011

തെളിവ്


തെളിവ്

താടിയും  തൊപ്പിയുമുണ്ടായിരുന്നു   
കൃത്യമായി  നമസ്കരിക്കാനും  പോകുന്നത് കണ്ടു
പിന്നെ  ഇതില്‍ കൂടുതല്‍
തെളിവ്  ഞാന്‍  അന്വേഷിച്ചില്ല
ഉടനെ  വന്നു ഫ്ലാഷ്  ന്യൂസ്‌
കൊടും ഭീകരന്‍  പിടിയില്.സൃഷ്ടിവാദം
ഒരു നാള്‍ യുക്തിവാദി ദൈവത്തെ
നേരിട്ട്  കണ്ടു
സൃഷ്ട്ടിവാദം  മണ്ടത്തരമെന്നു
ശക്തിയുക്തം വാദിച്ചു
പോരാന്‍ നേരം ഒരു  നിര്‍ദേശവും കൊടുത്തു
ഗൂഗിളില്‍ സെര്‍ച്ച്  ചെയ്തു  നോക്കാന്‍.

ഓഗസ്റ്റ് 12, 2011

വിശപ്പ്‌ദാരിദ്ര്യം                       

എല്ലാം നല്കിയവ നുമുണ്ടത്രേ  ദാരിദ്ര്യം 
ഞങ്ങളവന്റെ  ദാരിദ്ര്യമകറ്റാന്‍  
ഒരുപായവും   കണ്ടെത്തി 
ചില്ലിത്തുട്ടിനും  വിലപിടിച്ച  ലോഹങ്ങള്‍ക്കും  മീതെ
അവനെ ഞങ്ങളടയിരുത്തി.


വിശപ്പ്‌
വിശപ്പ്  സഹിക്ക വയ്യാതെ  മണ്‍കലം
അടുപ്പില്‍  കയറിയിരുന്നു  വെറുതെ  തിളച്ചു
എന്നിട്ടും   കലം  വറ്റിപ്പോകാത്ത  വാര്‍ത്ത
ജനം അത്ഭുതത്തോടെയാണ്  വായിച്ചു  തീര്‍ത്തത്
കലം നിറയെ  കണ്ണീരായിരുന്നു  എന്ന
വാര്‍ത്തമാത്രം ആരും  വായിച്ചില്ല.