സെപ്റ്റംബർ 26, 2011

അവകാശം


  
                        .


വന്ധ്യം കരണ ശസ്ത്രക്രിയ    
തിയറ്ററില്‍ നിന്ന്  ഇറങ്ങിപ്പോയി .
ജനിക്കാനും  ജനിപ്പിക്കാനുമുള്ള 
അവകാശത്തെ  
വന്ധ്യംകരിച്ചു  തിരിച്ചു വന്നു 
അവകാശം  പിന്നെ പ്രസവിചിട്ടേയില്ല 

സെപ്റ്റംബർ 15, 2011

കറവപ്പശു

അംബാനിമാര്‍  കറന്നെടുക്കുന്നത് 
വില്‍കാനായിരുന്നില്ല 
സ്വയം  കുടിച്ചു  തടിക്കാനായിരുന്നു 
കറവ  വറ്റിയ  അകടിലിനിയും 
ആഞ്ഞിടിക്കല്ലെന്നുപറഞ്ഞാല്‍  
ആരുകേള്‍ക്കാന്‍  
ഉടമയാണല്ലോ   കറവക്കാരന് കൂട്ട്
ആഞ്ഞു പിഴിഞ്ഞ്   ചോര വരുമ്പോഴും 
ഉടമ പറഞ്ഞത്രേ  
ഇച്ചിരി തവിടോ  പിണ്ണാക്കോ കൊടുത്തില്ലേലും 
ശറ പറാന്നാ   പാല് .
സെപ്റ്റംബർ 14, 2011

ചോദ്യങ്ങള്‍

അബോട്ടാബാദിലെ ജഡത്തോടൊപ്പം  
കടലെടുത്തതും
ചങ്കില്‍ കുരുക്കിയ  കയറിനോപ്പം 
തൂക്കിലിട്ടതും   കുറെ  ചോദ്യങ്ങളായിരുന്നു
ഉത്തരമില്ലാത്തവര്‍ക്കുവേണ്ടി   മരിച്ചു കൊടുത്ത  
കുറെ  ആത്മാക്കളുടെ   ചോദ്യങ്ങള്‍ 
ചിതറിയ  ശരീരവും  പേറി വരുന്ന  
അശാന്തിയുടെ  തീരങ്ങള്‍  തീര്‍ക്കുന്ന 
അവരെ സ്വാന്തനിപ്പിക്കാന്‍  വെടിയുണ്ടയുടെ 
  മറുപടി  മാത്രം   മതിയാകുമോ  ?


സെപ്റ്റംബർ 10, 2011

ഓണം വിറ്റും കാണമുണ്ടു

മലനാട്ടുകാര്‍  ഓണം  വിറ്റും  കാണമുണ്ടു
ഓണം  വാങ്ങി കൂട്ടിയവര്‍ 
അടുത്ത  ഓണത്തിനു  മാറ്റിയെടുക്കേണ്ട 
ഗ്രഹോപകരങ്ങളാണ്  പകരം  നല്‍കിയത് .
എന്നിട്ടും  ഞാന്‍ 
പൊന്നു വില്‍ക്കുന്നിടം 
അക്ഷയത്രുതീയക്കെന്തുകാര്യമെന്നു   തിരക്കി  
എല്ലാവരും  അത് തന്നെ  പറഞ്ഞു  
വിപണിക്കുവേണ്ടി മുണ്ടു  മുറുക്കി  ഉടുക്കണമെന്ന്  
മുറുക്കാന്‍  മുണ്ടില്ലാത്തവരും  അങ്ങനെ  പറഞ്ഞാല്‍ 
ഞാനും  മുറുക്കാതിരിക്കുന്നതെങ്ങിനെ ?