ജൂലൈ 03, 2012

നാടുകടന്ന അക്ഷരം


നാടുകടന്ന  അക്ഷരം


തെരുവിലെ  അക്ഷരം
തൊലിയുരിച്ചു 
ചോരവാര്‍ന്ന്  
അഴുകിയ  നാവുകളില്‍
പുഴുവരിച്ച്  
മരണം  കാത്തു  കിടന്നു.
ഏട്ടിലെ അക്ഷരം
കഴുതപ്പുറമേറി
പാമരരെയും കൊണ്ട് 
നാടുകടന്നു. 

 


9 അഭിപ്രായങ്ങൾ:

K@nn(())raan*خلي ولي പറഞ്ഞു...

ബ്ലോഗില്‍ പോസ്റ്റ്‌ ഇട്ടാല്‍ അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാന്‍ ശ്രമിക്കൂ.
നല്ല വരികള്‍ക്ക് ആശംസക്കള്‍

ajith പറഞ്ഞു...

തൊട്ടുമുകളില്‍ കാണുന്ന ആ സുന്ദരന്‍ ലിങ്ക് അയച്ചുതന്നാണ് ഇവിടെയെത്തിയത്. അക്ഷരസ്നേഹിയുടെ കവിത കൊള്ളാല്ലോ

Absar Mohamed പറഞ്ഞു...

പ്രസക്തമായ വരികള്‍...
കണ്ണൂരാന്‍ പറഞ്ഞപോലെ കുറച്ചൊക്കെ ലിങ്ക് വിതരണവും നടത്തണം...:)

sumesh vasu പറഞ്ഞു...

ഗൊള്ളാമേ

Jefu Jailaf പറഞ്ഞു...

ലോകാവസാനത്തിന്റെ അടയാളങ്ങൾ..:)

നല്ലവരികളാട്ടോ

Mohammed kutty Irimbiliyam പറഞ്ഞു...

സാരവത്തായ വരികള്‍.തെരുവിലെ മക്കള്‍ തെണ്ടി നടക്കുന്നു -ഒരു വറ്റിന് .എട്ടിലെ കുട്ടികള്‍ പുസ്തകച്ചുമടുമായി കഴുതപ്പുറത്ത്.നല്ല ഭാവനയില്‍ നല്ലൊരു കവിത സമൂഹത്തോടുള്ള നല്ല സന്ദേശവും കൊണ്ട് നിശിതവും മനോഹരവും.

വേണുഗോപാല്‍ പറഞ്ഞു...

കൊള്ളാം ... ചിന്തനീയമായ വരികള്‍ !!

ആറങ്ങോട്ടുകര മുഹമ്മദ്‌ പറഞ്ഞു...

നല്ല വരികള്‍

സിയാഫ് അബ്ദുള്‍ഖാദര്‍ പറഞ്ഞു...

സിദ്ദിക്ക് ,
കവിത നന്നായി .തെരുവില്‍ മാത്രമല്ല തിരയിലും അക്ഷരങ്ങള്‍ മരണം കാത്തു കിടക്കുകയാണ് .എന്ത് ചെയ്യാന്‍ ?