ജൂൺ 28, 2011

മദനി വേട്ട .


മനുഷ്യാവകാശത്തിനു അര്‍ഹാനാകാനും വേണം ചില യോഗ്യതകള്‍.(അങ്ങനെ ഉണ്ടോ )? അത് മഅദനിക്ക് ഉണ്ടോ ആവോ ? ആ യോഗ്യത പരിശോധിക്കുന്നത് പലപ്പോഴും കോടതികളല്ല. മീഡിയ കളാണ് അവരാണെങ്കിലോ സംഘപരിവാര രാഷ്ട്രീയ ത്തിനു കുഴലൂത്ത് നടത്തുന്ന താണ് പലപ്പോഴും നാം കാണുന്നത് . മഅദനി പീഡനം ഒന്നാം ഘട്ടത്തിന്റെ അവസാനകാലത്ത് മീഡിയ കള്‍ നന്നായി ഇടപെട്ടിട്ടുണ്ട് അത് വിസ്മരിക്കുന്നില്ല . അങ്ങിനെ കേരള രാഷ്ട്രീയത്തിന് കിട്ടിയ ഒരു മുത്തുമണി രത്നം പോലെ അദ്ദേഹത്തെ ചിലര്‍ കൊണ്ട് നടന്നു ആഘോഷിച്ചു . തെരഞ്ഞെടുപ്പു കഴിഞ്ഞതോടെ അവരുടെ ആവശ്യം കഴിഞ്ഞു . ഇനി അടുത്ത തെരഞ്ഞെടുപ്പു വരെ മദനിയെ ഉരുട്ടിക്കൊണ്ട്‌ നടക്കാന്‍ പി ഡി പി ക്കാരെ ഏല്പിച്ചു . വീണ്ടും തിരഞ്ഞെടുപ്പ് വന്നു ഇനിയും മദനിയെ കൊണ്ട് നടന്നു വോട്ടു പിടിക്കുന്ന കാഴ്ച കണ്ടു നില്‍ക്കാന്‍ കഴിയാത്ത മറുപക്ഷം വാളെടുത്തു പടക്കിറങ്ങി . ആ ഇടതു വലതു യുദ്ധത്തില്‍ ഇരയെ കിട്ടിയത് സംഘ പരിവാര ശക്തികള്‍ ക്കാണ് . അവരുടെ അജണ്ട വിജയിക്കുന്നതാണ് പിന്നീട് നാം കാണുന്നത് .കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ ഒരു കുറ്റവും ചെയ്തില്ല എന്ന് കോടതി പറഞ്ഞിട്ടും ആയുസിന്റെ നല്ലൊരു ഭാഗം ജയിലഴികള്‍ക്കുള്ളില്‍ കഴിഞ്ഞിട്ടും ആ മനുഷ്യനോടുള്ള പകതീരാതെ രാജ്യത്തെ ഭീകര ശക്തിയായ സംഘ പരിവാരം മുക്രയിട്ടു നടക്കുന്നത് നാം കണ്ടതാണല്ലോ .  തെഹല്‍ക്ക പറയുന്നതും കാണുക .

 ഇനിയും നാം നിസ്സംഗരായി നില്‍ക്കുന്നത് ആര്‍ക്കു വേണ്ടി ? ഈ അനീതിക്കെതിരെ ശബ്ദിക്കാതിരിക്കാന്‍ നമുക്ക് കാരണമുണ്ടോ ? മീഡിയകള്‍ കാഴ്ചക്കാരായി നില്‍ക്കുക മാത്രമേ ചെയ്യൂ എന്ന് നമുക്കറിയാം . ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ അരങ്ങേറിയാല്‍ മാത്രമേ മീഡിയകള്‍ കണ്ണ് തുറക്കൂ . നാം കണ്ണ് തുറക്കുക ബിനായക് സെന്നിനു വേണ്ടി ശബ്ദിച്ച മനുഷ്യരുണ്ട് . അവര്‍ അനീതിക്കെതിരെ നമ്മോടൊപ്പം ശബ്ദമുയര്‍ത്താനുണ്ടാവും തീര്‍ച്ച . അതല്ല ഇനിയും നാം നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ എന്ന് പറഞ്ഞു മാറിനില്‍ക്കാനാണ് . ഭാവമെങ്കില്‍ നമുക്കെല്ലാവര്‍ക്കും അദ്ദേഹത്തെ തൂക്കിലേറ്റാന്‍ ആവശ്യപ്പെടാം. അല്ലാതെ ഒരു മനുഷ്യനെ ഇങ്ങനെ കൊല്ലാക്കൊല ചെയ്യാന്‍ വിട്ടുകൊടുത്തത് ശരിയായില്ല .
  ശ്  ശ് ശ് ശ് .. മിണ്ടരുത് .   മോഡിയും , താക്കറെയും,   കേണല്‍  പുരോഹിത് മാരും    പുറത്തുണ്ട് ....
7 അഭിപ്രായങ്ങൾ:

shihas പറഞ്ഞു...

പ്രതികരിക്കൂ മനുഷ്യ കുരിതിക്കെതിരെ.....പ്രേതികരിക്ക് യുവ സമൂഹമേ നരയാതനക്കെതിരെ....ചലിക്കുന്ന കൈകാലുകളും ഉരുക്ക് മുഷ്ടികളും മജ്ജയും മാംസവും നിറഞ്ഞ ശരീരവും എല്ലാവര്ക്കും ഒരുപോലെ ....

Sameer Thikkodi പറഞ്ഞു...

വായിച്ചു.... നീതി നിഷേധം അനുവദിക്കാനാവില്ല... നിയമം നീതിയുടെ പക്ഷത്ത് ആയിരിക്കട്ടെ... മാനുഷിക അവകാശങ്ങൾ സംരക്ഷിക്കപ്പെടട്ടെ....

mohammedkutty irimbiliyam പറഞ്ഞു...

നീതിക്ക് ഒരു കണ്ണ് .അനീതിക്ക് പലപല കണ്ണുകള്‍.എന്തു ചെയ്യാന്‍ ?ആ മനുഷ്യ ഇരയെ പാര്‍ട്ടിക്കാര്‍ക്കു പോലും വേണ്ടാതായി!!ഇപ്പോള്‍ ശബ്ദിക്കാന്‍ വിരലിലെണ്ണാവുന്ന ചില മനുഷ്യ സ്നേഹികള്‍ !അല്ലാഹു അദ്ധേഹത്തിന്‍റെ ജയില്‍ മോചനം സുസാധ്യമാക്കട്ടെ...

ആചാര്യന്‍ പറഞ്ഞു...

തെളിവുകള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ് എന്ന്...അതായത് പുതിയതായി ഉണ്ടാക്കണം എന്ന് അത് വരെ ഇങ്ങനെ കഴിയാന്‍ വിധി ..എന്താ ചെയ്ത്ക..

Shouckath പറഞ്ഞു...

ഇന്ത്യയുടെ ജനടിപത്യത്തിനു തീരാകലന്ഘം ആയി, നീതി നിഷേധത്തിന്റെ ഇര യായി ഇന്നും നിലനില്കുന്നത് നഗ്ന സത്യം . അദ്ദേഹത്തിന് അള്ളാഹു ക്ഷമ നല്കംട്ടെ .അദ്ദേഹത്തിന്റെ മോചനത്തിനായുള്ള കൂട്ടായ്മകള്‍ ലക്‌ഷ്യം നേടട്ടെ . നിങ്ങളുടെ പ്രതികരണങ്ങളില്‍ ഞാനും പങ്ങളിയകുന്നു

നാമൂസ് പറഞ്ഞു...

പൂര്‍വ്വാശ്രമത്തിലെ കാട്ടാളന് മാനിഷാദ പാടാന്‍ അവസരമൊരുക്കിയ മണ്ണില്‍, കലിംഗ യുദ്ധത്തിന്‍റെ കറ കളഞ്ഞ് അഹിംസയുടെ അശോക ചക്രത്തിന് ഹൃദയ പതാകയിലഭയം നല്‍കിയ വിശ്വ ഭാരതത്തില്‍, ചമ്പല്‍ കൊള്ളക്കാരി ജന പ്രതിനിധിയായി നിയമ നിര്‍മ്മാണം നടത്തിയ മഹാരാജ്യത്ത് നടന്നു കൊണ്ടിരിക്കുന്ന രാസമാറ്റമെതെന്താണ്..? ഒരു കാലത്തും മോചിപ്പിക്കപ്പെടാനാവാത്ത വിധം ആയിരത്തിന്‍റെ കറന്സിക്ക് ഗാന്ധിത്തലയെന്ന പോലെ ആഗോള ഭീകരതക്ക് അബ്ദുന്നാസിര്‍ മദനി അടയാളവത്കരിക്കപ്പെടുന്നത് ചരിത്രാന്വേഷകര്‍ക്ക് പുതിയ ഗവേഷണ വിഷയമാവേണ്ടതുണ്ട്. ഇവിടെ, ബാലഗംഗാദരതിലകനെ അനുകൂലിച്ചവര്‍ക്ക് രാജ്യദ്രോഹത്തിന് കാരാഗ്രഹം നല്‍കിയ ബ്രിട്ടീഷ് രാജിന്‍റെ തന്നെ തുടര്‍ച്ചയാണോ തെഹല്‍ക പത്ര പ്രവര്‍ത്തക ഷാഹിനയുടെ അറസ്റ്റും എന്ന സംശയം പ്രകടിപ്പിക്കലും രാജ്യ ദ്രോഹത്തിന്‍റെ ഗണത്തില്‍ പെടില്ലെന്നു പ്രത്യാശിക്കാമോ..?

അനീതിക്കെതിരെ ശബ്ദിക്കാതിരിക്കുന്നവര്‍ അവരിനി മദ്യ ശാലയിലായാലും ദേവാലയത്തിലായാലും ഒരുപോലെയാണ്.
പാറക്കണ്ടിക്ക്.. അഭിനന്ദനം.

ചെറുശ്ശോല പറഞ്ഞു...

ഇന്ന് ഏതൊരു മനുഷ്യനെയും ഉന്മൂലനം ചെയ്യാന്‍ ഏറ്റവും എളുപ്പ മാര്‍ഗം ആണ് അയാള്കെതിരെ തീവ്ര വാദവും , രാജ്യ ദ്രോഹവും ചുമത്തുക എന്നുള്ളത് , ഇന്നലെകളിലും ഇന്നും ബിനായക് സെന്നും , മദനിയും ആണെങ്കില്‍ നാളെ നമ്മളില്‍ ഓരോരുത്തരും ആയിരിക്കും എന്ന് കൂടി നമ്മള്‍ ഓര്കേണ്ടിയിരികുന്നു ഇത്തരം അനീതികെതിരെ ഓരോ ജനാതിപത്യ വിശ്വാസിയും ഒറ്റകെട്ടായി പ്രതികരികേണ്ട സമയം അതിക്രമിച്ചിരിക്കുന്നു